Latest News
സുര്യനെ അറിയാൻ ഇന്ത്യയുടെ ആദിത്യ എല്‍1വിണ്ണിലേക്ക് കുതിച്ചു
ബെംഗളൂരു . സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 ശ്രീ ഹരി കോട്ടയിൽ നിന്ന് ഹാലോ ഭ്രമണപഥത്തിലേക്ക് കുതിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു കഴിഞ്ഞു. പിഎസ്എല്‍വി സി 57 റോക്കറ്റ് ആണ് ആദിത്യ എല്‍1നെ ഹാലോ ഭ്രമണപഥത്തിൽ എത്തിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്യം 11.50 ന് ആദിത്യ എല്‍ 1ന്റെ വിക്ഷേപണം വിജയകരമായി നടന്നു. പിഎസ്എല്‍വി സി 57 റോക്കറ്റില്‍, ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡില്‍ നിന്നായിരുന്നു വിക്ഷേപണം.
ഊര്‍ജ്ജ ദാതാവായ സൂര്യന്റെ രഹസ്യം തേടിയുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യം ആദിത്യയാണ് ഇതോടെ വിണ്ണിലേക്ക് ഉയർന്നത്. 109 ദിവസം എടുത്തായിരിക്കും ആദിത്യ എല്‍ വണ്‍ 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാഗ്‌റേഞ്ചിലെ ഹേലോ ഭ്രമണപഥത്തില്‍ എത്തി ചേരുക.
സൂര്യനും ചന്ദ്രനും തുല്യ ഗുരുത്വാകര്‍ഷണമുള്ള ലാഗ്‌റേഞ്ചിലെ ഭ്രമണപഥത്തിലേക്കാണ് ആദിത്യയുടെ ഇപ്പോഴുള്ള യാത്ര. ഈ ഭ്രമണപഥത്തില്‍ വലംവയ്‌ക്കുന്ന പേടകം സൂര്യനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് രാജ്യം പ്രതീകഷിക്കുന്നത്. സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യാന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള പാളി എന്നിവയെപ്പറ്റി പഠിക്കാന്‍ 7 ഗവേഷണ ഉപകരണങ്ങളാണ്, ആദിത്യയിൽ അടക്കം ചെയ്തിരിക്കുന്നത്. 15 ലക്ഷം കി.മീ. അകലെയാണ് നിര്‍ദിഷ്ട ഭ്രമണപഥം. 5.2 വര്‍ഷമാണ് ദൗത്യത്തിന്റെ കാലാവധി. മൊത്തം 1475 കിലോ. പേലോഡുകള്‍ 244 കിലോ. 177.86 ദിവസമാണ് പേടകത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ വേണ്ടി വരുക.
ബഹിരാകാശ പേടകം നാല് മാസത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1) വിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ എത്തും. സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും കൂടുതല്‍ പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങള്‍, അവയുടെ സവിശേഷതകളും, സൗരകൊടുങ്കാറ്റിനെക്കുറിച്ചും, കണങ്ങളുടെയും പ്രചരണം എന്നിവയെക്കുറിച്ചും പഠനം നടത്തും.
‘ഇലക്ട്രോമാഗ്‌നറ്റിക്, കണികാ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ പേടകത്തില്‍ ഏഴ് പേലോഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ലെയര്‍ ആന്‍ഡ് ഫ്‌ലെയര്‍ ആക്ടിവിറ്റികള്‍, അവയുടെ സവിശേഷതകള്‍, സൗരകൊടുങ്കാറ്റ്, കണങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം, എന്നിവയും അതുമൂലമുള്ള പ്രശ്‌നങ്ങളും മനസിലാക്കാന്‍ ആദിത്യ എല്‍1 -ന്റെ പേലോഡുകളുടെ സ്യൂട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കു’മെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.
ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യന്‍ അതിനാൽ ആദിത്യനെപ്പറ്റി പഠിക്കുക അത്ര സങ്കീര്‍ണമായ കാര്യമല്ല. സൂര്യനെപ്പറ്റി പഠിച്ചാല്‍ മറ്റു നക്ഷത്രങ്ങളെപ്പറ്റിയും ക്ഷീര പഥത്തെപ്പറ്റിയും നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. ഇതര നക്ഷത്ര സമൂഹങ്ങളെപ്പറ്റിയും കൂടുതല്‍ അറിവ് തുടർന്ന് ലഭിക്കും. സൂര്യന് താപ, കാന്തിക സ്വഭാവങ്ങളുണ്ട്. ലാഗ് റേഞ്ചിലെ ഭ്രമണപഥത്തില്‍ എത്തുന്ന വസ്തുക്കള്‍ ഒരു സഹായവും ഇല്ലാതെ, (ഉപഗ്രഹമെങ്കില്‍ പ്രൊപ്പല്‍ഷന്‍ ഇല്ലാതെ) ഭ്രമണം ചെയ്തു കൊണ്ടിരിക്കും. അതായത് ആദിത്യ പഥത്തില്‍ എത്തിയാന്‍ പിന്നെ സ്വയം കറങ്ങിക്കൊണ്ടിരിക്കും. ലാഗ് റേഞ്ചില്‍ അഞ്ചു പോയന്ററുകളാണ് ഉള്ളത്. എല്‍ വണ്‍ മുതല്‍ എല്‍ ഫൈവ് വരെ.
ഇന്ത്യയുടെ പ്രഥമ സൗരദൗത്യവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ തിരുമല തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആദിത്യ എല്‍ വണ്ണിന്റെ ചെറു രൂപവുമായി ക്ഷേത്രത്തില്‍ എത്തിയ ശാസ്ത്രജ്ഞര്‍,ഭഗവാന്റെ അനുഗ്രഹം തേടിയാണ് അടങ്ങിയത്.