Latest News
കടുത്ത നടപടി എടുത്ത് ഇന്ത്യ, കനേഡിയന്‍ പൗരന്മാർക്ക് വീസ നൽകുന്നത് നിര്‍ത്തി

കാനഡ പൗരൻമാർക്ക് വീസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ. കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ കാനഡയോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടിയാണ് വീസ നിയന്ത്രണമെങ്കിലും കാനഡയുടെ പ്രകോപനപരമായ നിലപാടുകളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.
കാനഡയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാർ യാത്ര മുന്നറിയിപ്പ് നൽകിയതിന് പിറകെയാണ് കടുത്ത നടപടി എടുത്തിരിക്കുന്നത്. കാനഡ സുരക്ഷിത രാജ്യമെന്നാണ് ഇന്ത്യയുടെ യാത്ര മുന്നറിയിപ്പിനുളള കാനഡയുടെ പ്രതികരണം. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ കാനഡയിൽ വീണ്ടും ഒരു ഖലിസ്ഥാൻ നേതാവ് കൂടി കൊല്ലപ്പെട്ടിരിക്കുകയാണ്.
എൻ ഐ എ നേരത്തെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ച സുഖ് ദുൽ സിംഗ് എന്ന സുഖാ ദുനകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിനിടയിൽ സുഖ് ദുൽ സിംഗിന് വെടിയേൽക്കുകയാണ് ഉണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുളള കുടിപകയാണ് വെടിവയ്പിലേക്ക് നയിക്കുന്നത്.
2017 ൽ വ്യാജ യാത്രാ രേഖകളുണ്ടാക്കിയാണ് സുഖ് ദുൽ സിംഗ് എന്ന സുഖാ ദുനകെ കാനഡയിലേക്ക് കടക്കുന്നത്. തുടർന്ന് ഒന്റാറിയോ കേന്ദ്രീകരിച്ചായിരുന്നു അയാളുടെ പ്രവർത്തനം. കാനഡയിൽ താമസിക്കുമ്പോഴും ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ശക്തമായ വേരുകളുളള കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങൾക്ക് സുഖ് ദുനെകെ സാമ്പത്തിക പിന്തുണയും സഹായങ്ങളും നൽകി വരുകയായിരുന്നു. 2 കൊല കേസുകൾ അടക്കം ഇയാൾക്കെതിരെ 30 ഓളം കേസുകൾ ആണ് ഇന്ത്യയിൽ നിലവിൽ ഉള്ളത്.
ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻരെ മരണത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ നടത്തിയ പ്രസ്താവനക്ക് പിറകെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പിന്നെ പരസ്പരം പുറത്താക്കുകയായിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച