Latest News
ചൈന പടിക്ക് പുറത്തേക്ക്, ഇന്ത്യ – മിഡില്‍ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു
ന്യൂഡൽഹി∙ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ യുഎസ് സഹകരണത്തോടെ ഇന്ത്യ–മിഡില്‍ ഈസ്റ്റ്–യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് ജി20 ഉച്ചകോടിക്കിടെ കരാറായി. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതായിരിക്കും ഈ പുത്തൻ സാമ്പത്തിക ഇടനാഴി എന്നതാണ് ശ്രദ്ധേയം.
സൗദി അറേബ്യ,യുഎഇ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പികാണാന് കരാർ ലക്‌ഷ്യം വെക്കുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കാനും, റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കാനും, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കാണുമടക്കം ബഹു മുഖ വികസന കാര്യങ്ങളാണ് കരാറിന്റെ പിന്നിൽ ഉള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഭാവിയിൽ ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നു. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപണം നടത്തിയത്.
‘രാജ്യങ്ങളെ ബന്ധിപ്പിച്ച് അടുത്ത തലമുറയ്‌ക്കായി അടിത്തറ പാകുകയാണെന്നും’ പദ്ധതി പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നായിരുന്നു ഫ്രാൻസ് നടത്തിയ പ്രഖ്യാപനം. ഇടനാഴിയിലെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസിലറും വ്യക്തമാക്കിയിട്ടുണ്ട്.