Latest News

സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും? ഹരീഷ് പേരടി

Published

on

നൽകിയ നെല്ലിന് വിലക്ക് പകരം, കടമായി ലോൺ കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് പറഞ്ഞ നടൻ കൃഷ്ണപ്രസാദിനെ അഭിനന്ദിച്ച് ഹരീഷ് പേരടി രംഗത്ത്. ‘കൃഷ്ണപ്രസാദ്, നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നതെന്ന് ’ ഹരീഷ് പേരടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.

‘ഉൽപ്പാദിപിച്ച ഉൽപ്പന്നത്തിന് വില കൊടുക്കുന്നതിനുപകരം പണം കടമായി(Loan) കൊടുത്ത് വീണ്ടും കർഷകനെ കടക്കാരനായി മാറ്റുകയാണെന്ന് നട്ടെല്ല് നിവർത്തി കൃഷണ് പ്രസാദ് എന്ന കർഷകൻ ഉറക്കെ പറഞ്ഞപ്പോളാണ് കേരളം ആ സത്യം മനസ്സിലാക്കുന്നത്… കൊടുത്ത ലോണിന്റെ റസീപ്റ്റും പ്രദർശിപ്പിച്ച് ആ കർഷകനെ അപമാനിക്കുമ്പോൾ.. ബാക്കിയുള്ള 25000 കർഷകർക്ക് കടത്തിന്റെ റസീപ്റ്റും ഇല്ലെന്നറിയുമ്പോൾ.. തൊഴിലാളി വർഗ്ഗമെന്ന ഓമനപേരിലിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ മുഖമൂടിയാണ് അഴിഞ്ഞുവിഴുന്നത്… സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും… ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു…. കൃഷ്ണ പ്രസാദ്.. നിങ്ങളുടെ രാഷ്ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്.. ആശംസകൾ.’- ഹരീഷ് പേരടി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version