Culture
സന്നിധാനത്തെ മേൽശാന്തി നിയമനം, അഭിമുഖത്തിന് നിരീക്ഷകനായി ജസ്റ്റിസ് പദ്മനാഭൻ നായറെ നിയമിച്ച് ഹൈക്കോടതി

കൊച്ചി. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള നടപടികൾ നിരീക്ഷിക്കുന്നതിനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ പദ്മനാഭൻ നായരെ ഹൈക്കോടതി നിരീക്ഷകനായി നിയമിച്ചു. നിലവിൽ ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനായുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്. മേൽശാന്തി നിയമനങ്ങളുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 14, 15 തീയതികളിലായി തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാത്ത് നടക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തിയാകും ചുരുക്കപ്പട്ടിക തയാറാക്കുന്നത്. പിന്നീട് ഇവരുടെ പേരുകൾ നറുക്കിട്ടാകും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്.
ഇന്റർവ്യൂവിന്റെ മാർക്ക് ബോൾപോയിന്റ് പേനയുപയോഗിച്ച് രേഖപ്പെടുത്തണം. മാർക്ക് ഷീറ്റ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകൻ ഒപ്പുവയ്‌ക്കണം. ഇതു ദേവസ്വം കമ്മിഷണറുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും സി.ഡിയും മാർക്ക് ലിസ്റ്റും മുദ്രവച്ച കവറിൽ ഒക്ടോബർ 15 നകം കോടതിയിൽ സമർപ്പിക്കണമെന്നുമാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇന്റർവ്യൂ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ ശബരിമല കമ്മിഷണർ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നറുക്കെടുപ്പിന് പത്തുവയസിൽ താഴെയുള്ള ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പന്തളം കൊട്ടാരത്തിലെ സീനിയർ രാജ നിയോഗിക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ശബരിമലയിലേക്ക് 40 പേരുടെയും മാളികപ്പുറത്തേക്ക് 30 പേരുടെയും പട്ടികയാണ് വിജിലൻസ് എൻക്വയറിയടക്കം പൂർത്തിയാക്കി അഭിമുഖ പരീക്ഷയ്‌ക്കു വേണ്ടി തയ്യാറാക്കിയത്. നേരത്തെ വിജിലൻസ് അന്വേഷണത്തെ തുടർന്ന് ഒഴിവാക്കിയ അപേക്ഷകർ നൽകിയ അപ്പീലുകളിൽ ചിലരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പറയുന്നു.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years ago
സെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള് പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും