Culture
മഹാത്മാ ഗാന്ധി മുതല്‍ യോഗി ആദിത്യനാഥ് വരെ, സനാതന ധര്‍മം ഉയര്‍ത്തിപ്പിടിച്ചവർ
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന പ്രസ്താവനയുടെ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നേരെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്ന ഉദയനിധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ‘സനാതന ഉന്മൂലന സമ്മേളനം ’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന. സംഭവത്തിൽ ഉദയനിധിക്കെതിരെ രാജ്യത്ത് പലയിടത്തും കേസെടുത്തിരിക്കുകയാണ്.
സനാതന ധര്‍മം എന്നത് സത്യത്തിൽ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഭവിച്ച ആശയമാണ്. നിരവധി സന്യാസിമാരും ഗുരുക്കന്‍മാരും രാഷ്ട്രീയ നേതാക്കളും സനാതന ധര്‍മം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയവരാണ്. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങി ഇപ്പോൾ യോഗി ആദിത്യനാഥ് വരെ ആശയത്തെയാണ് പിന് തുടരുന്നത്.
‘കിണറ്റിലെ തവള എന്നത് പോലെ ഒറ്റപ്പെട്ട ആശയമല്ല സനാതന ഹിന്ദു ധര്‍മം. അത് സമുദ്രം പോലെയാണ്. ഏത് പേരില്‍ വിളിച്ചാലും, ഈ ആശയം മനുഷ്യ രാശിയുടെ സ്വത്താണ്’ എന്നാണ് ഗാന്ധിജി സനാതന ധര്‍മത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. താന്‍ ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് ഗാന്ധി. താനൊരു സനാതന ഹിന്ദുവാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്നും മതപീഡനങ്ങള്‍ ഭയന്ന് ഓടിയെത്തിയ ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കിയ മതമാണ് ഹിന്ദുമതമെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ജൂതരേയും പാഴ്‌സികളെയും ഇതേരീതിയില്‍ സംരക്ഷിക്കാന്‍ ഹിന്ദുമതത്തിനായിട്ടുണ്ടെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
സനാതന ധര്‍മത്തിന് ഒരു രൂപരേഖ നല്‍കിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍ എന്നു തന്നെ പറയണം. ദൈവത്തിലുള്ള വിശ്വാസം, വേദങ്ങളിലുള്ള വിശ്വാസം,കര്‍മ സിദ്ധാന്തത്തിലുള്ള വിശ്വാസം എന്നിവയാണ് ഹിന്ദുമതത്തിന്റെ മൂന്ന് അവശ്യഘടകങ്ങളായി സ്വാമി വിവേകാനന്ദന്‍ നിര്‍വചിച്ചിട്ടുണ്ട്. ‘ഹിന്ദുമതം പോലെ മറ്റൊരു മതവും മനുഷ്യത്വത്തിന്റെ മഹത്വത്തെപ്പറ്റി പറയുന്നില്ലെന്നും’ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.
ഹിന്ദു എന്നത് ഒരു മതമല്ല. മറിച്ച് ഒരു ജീവിതരീതിയാണെന്നാണ് മിസ്റ്റിക് ഗുരുവായ സദ്ഗുരുവാണ് പറയുന്നത്. സനാതന നിയമം എന്നത് അനശ്വരമാണെന്നും. ആ ശാശ്വതമായ നിയമത്തിന് സംരക്ഷണം ആവശ്യമില്ലെന്നും സദ്ഗുരു പറയുകയുണ്ടായി. മാനുഷിക സംസ്‌കാരത്തെ ആഴത്തില്‍ വീക്ഷിക്കുന്ന ഒരേയൊരു സംസ്‌കാരമാണിതെന്നും, നിങ്ങള്‍ ഇവ ശരിയായ രീതിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിക്കാനാകുമെന്നു വരെ സദ്ഗുരു അഭിപ്രായപ്പെട്ടുണ്ട്.
ഇന്ത്യയുടെ ദേശീയ മതമാണ് സനാതന ധര്‍മം എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ‘എല്ലാ ഇന്ത്യന്‍ പൗരന്‍മാരും ഈ ആശയത്തെ ബഹുമാനിക്കണം.സനാതന ധര്‍മ്മം ഇന്ത്യയുടെ ദേശീയ ധര്‍മ്മമാണ്. അശുദ്ധമാക്കപ്പെട്ട ആരാധാനാലയങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള പ്രചരണം ആരംഭിച്ചാല്‍ നമ്മുടെ രാജ്യം സുരക്ഷിതമായി തുടരും’ എന്നാണ് യോഗി പറഞ്ഞത്. രാജസ്ഥാനിലെ ഭീന്‍മലിലുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ വെച്ച നടത്തിയ ചടങ്ങിനിടെയായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്.
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ, സനാതന ധര്‍മത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. 1946ല്‍ തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സനാതന ധര്‍മത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ഒരു സന്ദേശം അദ്ദേഹം നല്‍കി. സനാതന ധര്‍മ്മവും ഹിന്ദു സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി 1887ല്‍ അദ്ദേഹം ഭാരത ധര്‍മ മഹാമണ്ഡലം എന്ന സംഘടന സ്ഥാപിച്ചിട്ടുണ്ട്.
തത്വചിന്തകനും കവിയും ദേശീയവാദിയുമായിരുന്ന അരബിന്ദോ ഘോഷ് സനാതന ധര്‍മത്തില്‍ ആണ് വിശ്വസിച്ചിരുന്നത്. ലോകത്തിനും മനുഷ്യരാശിയ്ക്കും സനാതന ധര്‍മോപദേശം നല്‍കുന്ന നിലയില്‍ ഇന്ത്യ ഉയരണമെന്ന് അരബിന്ദോ ഘോഷ് പറഞ്ഞിട്ടുണ്ട്. ‘വിശ്വാസം, തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മറ്റ് മതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സനാതന ധര്‍മം ഒരു ജീവിതചര്യയാണ്. പുരാതന കാലം മുതല്‍ മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഇവിടെ കാത്തുസൂക്ഷിച്ച ധര്‍മ്മമാണിത്’ അരബിന്ദോ ഘോഷ് പറഞ്ഞിട്ടുണ്ട്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

