Latest News
ചന്ദ്രയാൻ 3 ന്‍റെ വിജയത്തിനിടയിലും കെ ടി ജലീലിന്റെ കുത്തിത്തിരിപ്പ് ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം . ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന കുത്തിത്തിരിപ്പ് ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ.
ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ തോറ്റു. ശാസ്ത്രജ്ഞൻമാർക്ക് അഭിനന്ദനങ്ങൾ. ഐ.എസ്.ആർ.ഒക്ക് ബിഗ് സെല്യൂട്ട്.‘ എന്നാണ് ജലീലിന്റെ കുറിപ്പ് . എന്നാൽ ചന്ദ്രയാൻ-3 യിലൂടെ തോറ്റുപോയ അന്ധവിശ്വാസം ഏതായിരുന്നുവെന്നാണ് പലരും ഉന്നയിച്ചിരിക്കുന്ന ചോദ്യം.
ഇത്ര വലിയ അഭിമാന മുഹൂർത്തത്തിലും കുത്തിതിരിപ്പാണല്ലോ? കൈയ്യിലിരിപ്പെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ചന്ദ്രയാന്റെ വിക്ഷേപണത്തിനു മുൻപായി ഇസ്രോ അംഗങ്ങൾ തിരുപ്പതിയിൽ ദർശനം നടത്താൻ പോയിരുന്നു. അന്നും പലരും ഇസ്രോ ടീമിനെ കുറ്റപ്പെടുത്തി. എന്നാൽ വിശ്വാസങ്ങളെയും, ശാസ്ത്രത്തെയും ഒരു പോലെ ചേർത്ത് പിടിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന മറുപടിയും കെ ടി ജലീലിന്റെ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നു.
(വാൽകഷ്ണം : ചില മൂലത്തിൽ കിളിർത്ത വാൽ എത്ര കാലം കുഴലിൽ ഇട്ടു ഭദ്രമായി വെച്ചാലും കുഴൽ തിരികെ എടുക്കുമ്പോൾ വളഞ്ഞേ ഇരിക്കൂ, കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല )