Latest News

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ പിതാവിനെ വീഡിയോ കോൾ ചെയ്തു

Published

on

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് രണ്ടു ദിവസം മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും സംസ്കരിക്കുകയുമാണ് ഉണ്ടായത്.

ചണ്ഡാങ്ങുകൾ എല്ലാം കഴിഞ്ഞ പിറകെ മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് യുവതി പിതാവിനോട് പറഞ്ഞത്. പട്നയിലുള്ള അനുഷ കുമാർ എന്ന യുവതിയെയാണ് കാണാതായിരുന്നത്. കാണാതായതോടെ അൻഷുവിനായി ബന്ധുക്കൾ വ്യാപകമായ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് സ്ഥലത്തുള്ള കനാലിൽ നിന്നും ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഇത് അൻഷുവിന്റേതാണെന്ന സംശയത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചു. കാണാതാകുമ്പോൾ അൻഷു കുമാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്ത് യുണ്ടായിരുന്നത്. മുഖം വികൃതമായതിനാൽ വ്യക്തമായിരുന്നില്ല. ഇത് അൻഷുവാണെന്ന് കരുതി കുടുംബം മൃതദേഹം ഏറ്റെടുക്കുകയും സംസ്കരിക്കുകയും ചെയ്തു.

മരണ വാർത്ത പുറത്തു വന്ന പിന്നാലെയാണ് ജീവനോടെയുണ്ടെന്ന് അറിയിച്ച് അൻഷു പിതാവിന് വീഡിയോ കോൾ ചെയ്യുന്നത്. കാമുകനൊപ്പം ഓടിപ്പോയ അൻഷു വിവാഹിതയായി ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. അതേസമയം, മരിച്ചെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ, ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട യുവതിയുടേതാണ് മൃതദേഹം എന്നാണ് പുതിയ കണ്ടെത്തൽ. ഈ യുവതിയുടെ മാതാപിതാക്കൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version