Latest News
നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു

തിരുവനന്തപുരം . സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. സഹകരണ മേഖലയെ തകർക്കുന്നതിന്റെ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു.
പിണറായി വിജയനാണ് കരകയറാനാവാത്ത പതനത്തിലേക്ക് സഹകരണ മേഖലയെ എത്തിച്ചത്. സാധാരണക്കാർ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേരത്തെ സഹകരണ സ്ഥാപനങ്ങൾ ജനങ്ങൾ അത്താണിയിയിരുന്നുവെങ്കിൽ ഇപ്പോൾ അത് അവർക്ക് ദുഃസ്വപ്നമായിരിക്കുകയാണ്. സഹകരണ ബാങ്കുകൾക്ക് പൊതു സോഫ്റ്റ് വെയർ വേണമെന്ന കേന്ദ്ര നിർദ്ദേശം അനുസരിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാനും കേരളം തയ്യാറായില്ല. ഇതാണ് സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവെച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബിജെപി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നുവെന്ന് പറയുന്നത്. ഈ ജാള്യത മറച്ചുവെക്കാനാണ്. തന്റെ മന്ത്രിസഭയിലെ അംഗവും പാർലമെൻ്റ് അംഗവും കരുവന്നൂർ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിച്ചത്.
നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ സമയത്ത് നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പണമാണ് കരുവന്നൂരിൽ ഉൾപ്പെടെ കുമിഞ്ഞുകൂടിയത്. ഉന്നത സിപിഎം നേതാക്കളുടെ പണമാണ് ഇടനിലക്കാരനായ സതീശൻ വട്ടിപലിശയ്ക്ക് കൊടുത്തത് – സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫ് – എൽഡിഎഫ് സഹകരണ അഴിമതിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ബിജെപി സഹകരണ മുന്നേറ്റം നടത്തും. മാവേലിക്കര ഉൾപ്പെടെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബാങ്കിലെ തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തും. നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനം നടത്തും. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് സഹകരണമന്ത്രി വാസവൻ. സിപിഎമ്മുകാരുണ്ടാക്കിയ സ്വയംകൃത അനർത്ഥമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത് – സുരേന്ദ്രൻ പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച