Latest News
ചന്ദ്രയാൻ ചന്ദ്രനെ ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തോടും, സോഫ്റ്റ് ലാൻഡിങിന് 5.45 ന് തുടങ്ങും
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ-3 ബുധനാഴ്ച വൈകിട്ട് അഞ്ചേ മുക്കാലിന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിംഗ് തീരുമാനിച്ചിട്ടുള്ളത്. 6 മണിയോടെ ലാൻഡിംഗ് പൂർത്തിയാക്കും. ഇതിനിടെ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തുവിട്ടുണ്ട്.
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ സുരക്ഷിതമായി ഇറങ്ങുമെന്ന് ഉറപ്പുണ്ടെങ്കിലും അവസാന 30 കിലോമീറ്റർ നിർണായകമാകുമെന്നാണ് ശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഡയറക്ടറുമായ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യം ഒരു ദേശീയ ചാനലിനോട് പറഞ്ഞിട്ടുള്ളത്.
ചന്ദ്രയാൻ 3ന്റെ ലാൻഡർ ചന്ദ്രയാൻ 2ന്റെ ഓർബിറ്ററുമായി ആശയ വിനിമയം സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഈ സുപ്രധാന പ്രക്രിയ പൂർത്തിയാക്കാനായത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിംഗിലും പര്യവേക്ഷണം നടത്തുന്നതിനുമുള്ള ചന്ദ്രയാൻ-2-ന്റെ തുടർച്ചയായ ദൗത്യമാണ് ചന്ദ്രയാൻ-3 എന്നതാണ് ശ്രദ്ധേയം. ആഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിക്കുന്നത്.