Entertainment

വനിത സംവരണ ബിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഇഷാ ഗുപ്ത

Published

on

വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഇഷാ ഗുപ്ത.
ഭാരതത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവടുവെയ്പ്പാണിത്. നൽകിയ വാക്ക് പ്രധാനമന്ത്രി പാലിച്ചു. പ്രധാനമന്ത്രി നിർവഹിച്ചത് വളരെ വലിയ ഒരു കാര്യമാണെന്നും ഇതിലൂടെ സ്ത്രീകൾക്കും തുല്യ അധികാരം ലഭിക്കുമെന്നും ഇഷ ഗുപ്ത പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിച്ച ആദ്യ ബില്ലായാണ് വനിതാ ബിൽ ലോക്സഭയിൽ എത്തുന്നത്. 128-ാം ഭരണഘടന ഭേദഗതിയായി നിയമമന്ത്രി അർജ്ജുൻ റാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുന്നത്. ഇതോടെ സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെ ഇരുസഭകളിലെയും വനിത എംപിമാരുടെ എണ്ണം ആകെ സംഖ്യയുടെ മൂന്നിൽ ഒന്നായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version