Latest News
ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച, അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേൾക്കാം,അച്ചു ഉമ്മന്‍
പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നടക്കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാമെന്നും അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന് ലഭിക്കുന്ന ഭൂരിപക്ഷമെന്ന് സഹോദരി അച്ചു ഉമ്മന്‍ പറഞ്ഞു.
സൈബര്‍ അധിക്ഷേപ പരാതിയില്‍ താന്‍ കടമ ചെയ്തിട്ടുണ്ട്. പൊലീസിന്റെ നടപടികളോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. കേസ് ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നത് പൊലീസിന്റെ കൈയിലാണ്. വൈകിപ്പിക്കുന്നത് സാങ്കേതികകാരണമാണോ എന്നറിയില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരണം എന്നും, അച്ചു ഉമ്മൻ പറഞ്ഞു.
ഒരു ഐഡി പ്രൂഫ് പോലും ഇല്ലാതെ സാമൂഹ്യ മാധ്യമ അക്കൗണ്ട് തുടങ്ങാം. അതുകൊണ്ട് ആളുകള്‍ക്ക് ഒരുപാട് ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതുവഴി ആരെ കുറിച്ചും എന്തും വിളിച്ചുപറയാം. നിയമത്തിന്റെ വലയിലേക്ക് ഇതിനെകൊണ്ടുവരേണ്ടത് നാളത്തെ തലമുറയുടെ ആവശ്യമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ തിരിച്ചുപോവും. കൊട്ടികലാശത്തന് താന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആവേശം, തനിക്കുള്ളതല്ല ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കുള്ളതാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞിട്ടുണ്ട്.