Latest News
‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ കരൾ പകുത്ത് നൽകിയ ദാതാവിനെ പരിചയപ്പെടുത്തി ബാല
അടുത്തിടെ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയ മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായ നടൻ ബാല തനിക്ക് കരൾ പകുത്ത്നൽകിയ ജോസഫിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തനിക്ക് കരൾ പകുത്ത് നൽകിയ വ്യക്തിയെ ആരാധകർക്ക് പരിചയപ്പെടുത്തുന്ന ബാല, കരൾ നൽകിയ ജോസഫ് ഓപ്പറേഷന് മുൻപ് ഡോക്ടറോട് പറഞ്ഞ വാക്കുകൾ ആണ് പറഞ്ഞിരിക്കുന്നത്.
‘എനിക്ക് കരൾ തന്നത് ഇദ്ദേഹം ആണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം 😭 ഇപ്പോഴിതാ തനിക്ക് കരൾ പകുത്ത് നൽകിയ വ്യക്തിയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടൻ. ജോസഫ് എന്ന ആളാണ് ബാലയ്‌ക്ക് കരൾ നൽകിയത്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജോസഫിനെ ബാല പരിചയപ്പെടുത്തുന്നത്.
‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്’ എന്നാണ് വീഡിയോയിൽ ബാല പറഞ്ഞിരിക്കുന്നത്. താൻ തിരിച്ചുവന്നാൽ ഒരു ജീവൻ മാത്രമല്ല ഒരായിരം ജീവനുകൾ രക്ഷപ്പെടുമെന്നും ജോസഫ് പറഞ്ഞതായി ബാല പറഞ്ഞിരിക്കുന്നു. ഡോക്ടർമാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബാല പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.
അടുത്തകാലത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയുടെ ആരോഗ്യം വളരെ മോശമായ നിലയിലായിരുന്നു. താൻ മരിക്കുമെന്നാണ് എല്ലാവരും വിധി എഴുതിയിരുന്നതെന്നും അടുത്തിടെ ബാല പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കും ശേഷം വീട്ടിൽ എത്തിയ താരം പുതിയ വിശേഷങ്ങളൊക്കെ പങ്കുവെച്ചു വരുകയാണ്. നിലവിൽ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന നടൻചില പൊതുപരിപാടികളിലും പങ്കെടുത്ത് വരുന്നുണ്ട്.