Crime

കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് പി എഫ് ഐ എന്ന് പച്ച മഷികൊണ്ടെഴുതി

Published

on

കൊല്ലം . കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ച മഷികൊണ്ടെഴുതി. സംഭവത്തിന് പിന്നിൽ നിരോധിക്കപെറ്റത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ ആണെന്നാണ് സംശയിക്കുന്നത്. കടയ്‌ക്കലിലാണ്നാടിനെയാകെ ഞെട്ടിക്കുന്ന രാജ്യ ദ്രോഹികളുടെ ക്രൂരത അരങ്ങേറിയിരിക്കുന്നത്. കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കെയാണ് ഈ സംഭവം

രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ടിക്കുന്ന ചന്നപ്പാറ ഷൈൻ എന്ന യുവാവിനെയാണ് മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ചകുത്തിയിരിക്കുന്നത്. ഷൈനിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്‌ഐ എന്നെഴുതുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ശേഷമാണ് സംഭവം നടത്തതെന്ന് ഷൈൻ പറയുന്നു.

തിങ്കളാഴ്ച വൈകീട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയിൽ ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി ഷൈനിനെ മർദിക്കുകയായിരുന്നു. തുടർന്ന് നാലുപേർ കൂടി എത്തി മർദിച്ചുവെന്ന് സൈനികൻ ആരോപിച്ചു. ഇതിനിടെ ചവിട്ടിവീഴ്‌ത്തുകയും പിന്നിൽ എന്തോ എഴുതുകയും ചെയ്തതായി ഷൈൻ പറയുന്നു.

എന്താണ് എഴുതിയതെന്ന് അപ്പോൾ മനസിലായില്ല. തന്നെ മർദ്ദിച്ചശേഷം സംഘം അവിടം വിട്ടു പോയി. തുടർന്ന് വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് താൻ വീട്ടിലേക്ക് പോയതെന്നും ഷൈൻ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പിഎഫ്‌ഐ എന്നാണ് എഴുതിയതെന്ന് മനസിലായത് – സൈനികൻ ഷൈൻ പറഞ്ഞു. ഷൈനിൻറെ വീടിന് 400 മീറ്റർ അകലെയാണ് സുഹൃത്തിൻറെ വീട്. തന്നെ ആക്രമിച്ചത് പരിചയമുള്ളവരല്ലെന്നും ഷൈൻ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version