Culture
ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ഫാ ഡോ.മനോജിന് ആംഗ്ളിക്കൻ സഭയുടെ വിലക്ക്
![](http://avatartoday.com/wp-content/uploads/2023/09/father-Manoj.jpg)
തിരുവനന്തപുരം . വ്രതം എടുത്ത് ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജിന് ആംഗ്ളിക്കൻ സഭയുടെ വിലക്ക്. വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും ആംഗ്ളിക്കൻ സഭ റെവറന്റ് ഡോ.മനോജിൽ നിന്ന് മടക്കി വാങ്ങി. പൗരോഹിത്യം ആജീവനാന്തകാലത്തേക്കായതിനാൽ അത് മാത്രം റദ്ദാക്കിയിട്ടില്ല.
സഭയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും, എന്നാൽ ആരെതിർത്താലും വ്രതം പൂർത്തിയാക്കി ശബരിമല ദർശനം നടത്തുമെന്നും ഫാദർ മനോജ് പ്രതികരിച്ചിട്ടുണ്ട്. വ്രതം പൂർത്തിയാവുന്ന ഈ മാസം ഇരുപതിന് തിരുമല മഹാദേവ ക്ഷേത്രത്തിൽ കെട്ടുനിറച്ച് ശബരിമലയ്ക്ക് പുറപ്പെടുമെന്നാണ് ക്രിസ്തീയ പുരോഹിതൻ റെവറന്റ് ഡോ.മനോജ് പറഞ്ഞിട്ടുള്ളത്.
യേശു നീക്കം ചെയ്ത പഴയനിയമത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെയുള്ള നടപടിയെന്ന് ഫാദർ മനോജ് ചൂണ്ടിക്കാട്ടി. ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഇല്ല എന്നത് പഴയ നിയമത്തിലെ കൽപ്പനയാണ്. രണ്ട് കൽപ്പനകൾ മാത്രമാണ് യേശുദേവൻ പുതിയ നിയമത്തിൽ നൽകിയത്. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും നീ സ്‌നേഹിക്കണം എന്നതാണ് ആദ്യത്തെ കല്പന എന്നും റെവറന്റ് ഡോ.മനോജ് പറഞ്ഞു.
ക്രിസ്ത്യാനികൾ ചർച്ചിലും ഹൈന്ദവർ ക്ഷേത്രത്തിലും ഇസ്ലാം മത വിശ്വാസികൾ മോസ്‌ക്കുകളിലും ആരാധിക്കുന്നത് ആ ദൈവത്തെ തന്നെയാണ്. രണ്ടാമത്തെ കല്പന മറ്റുള്ളവരെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്നാണ്. അല്ലാതെ മറ്റുള്ളവരെ എതിർക്കാനോ അധിക്ഷേപിക്കാനോ അല്ല എന്നും റെവറന്റ് ഡോ.മനോജ് പറഞ്ഞു.
യേശുക്രിസ്തു പറഞ്ഞതുപോലെ, മനുഷ്യ നന്മ മാത്രമാണ് എന്റെ ലക്ഷ്യം. ആത്മീയ യാത്ര ശബരിമലയിൽ അവസാനിപ്പിക്കില്ല. ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ശ്രമം നടത്തും. ശബരിമല ദർശനം നടത്താൻ വ്രതം നോക്കുന്നു എന്ന വാർത്ത വന്നതോടെ അതിശക്തമായ അധിക്ഷേപമാണ് ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഉണ്ടാവുന്നത്. പള്ളിയിൽ സുവിശേഷം പ്രസംഗിക്കുന്ന വൈദികൻ പോലും അസഭ്യം പറഞ്ഞു എന്നാണ് റെവറന്റ് ഡോ.മനോജ് പറഞ്ഞിരിക്കുന്നത്. ബംഗളൂരുവിൽ കുടുംബസമേതം സ്ഥിരതാമസക്കാരനായ മനോജ് അവിടെ സോഫ്ട് വെയർ എൻജിനീയറാണ്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
![](http://avatartoday.com/wp-content/uploads/2023/09/Vandebhara-temple.jpg)
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശില് ചന്ദ്രയാന് 3 വിജയകരമാകാൻ മദ്രസയില് പ്രത്യേക പ്രാര്ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു