Crime
നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്ക്
തൊടുപുഴ . നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരുക്കേറ്റു. ഇടുക്കി മുള്ളരികുടിയിൽ വച്ചായിരുന്നു അപകടം ഉണ്ടാവുന്നത്. സഹോദരങ്ങളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെടുങ്കണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടന ചടങ്ങിന് ശേഷം മടങ്ങുകയായിരുന്നു നടി. നാട്ടുകാരും നടിയും ചേർന്നാണ് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാളുടെ പരുക്ക് ഗുരുതരമെന്നാണ് റിപ്പോർട്ട്. അപകടം സംബന്ധിച്ച് യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.