Crime
ആര്യനാട് വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു
തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കുളപ്പടയിൽ വെയിറ്റിംഗ് ഷെഡ്ഡിലേയ്ക്ക് ലോറി ഇടിച്ച് കയറി ഒരു സ്ത്രീ മരിച്ചു. കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. അപകടത്തിൽ കുട്ടികൾ ഉള്‍പ്പെടെ 4 പേർക്ക് പരുക്കുണ്ട്. ഷീലയുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിന് പിറകെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനർ ദീലീപിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യപിച്ചിരുന്നതായി പറയുന്നുണ്ട്. വൈദ്യ വിനോദ് (4), വൈഗ വിനോദ് (8), ദിയാ ലഷ്മി (8) എന്നീ കുട്ടികൾക്കും കുളപ്പട സ്വദേശിനി ധന്യക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതാരമാണ്.