Latest News
ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ, പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി
ന്യൂഡൽഹി . 73-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുടെ പ്രവാഹം. ‘നരേന്ദ്രമോദിയുടെ ദീർഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ അമൃത കാലഘട്ടത്തിൽ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ആശംസിച്ചു. രാജ്യത്തെ ജനങ്ങളെ നയിക്കാൻ താങ്കൾ എല്ലായിപ്പോഴും ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും എക്‌സ് പോസ്റ്റിലൂടെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ആശംസിച്ചു.
‘ജന്മദിനത്തിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഈ അമൃത കാലഘട്ടത്തിൽ ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. അത്ഭുതകരമായ നേതൃത്വത്തിലൂടെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരാൻ താങ്കൾ എല്ലായ്‌പ്പോഴും ആരോഗ്യവാനായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.’ രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.
രാജ്യത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കി സ്വാശ്രയ ഇന്ത്യയുടെ ശക്തമായ അടിത്തറ പാകാനാണ് നവഭാരതത്തിന്റെ ശില്പിയായ നരേന്ദ്രമോദി പ്രവർത്തിക്കുന്നത്. ഒരു സംഘടനയോ സർക്കാരോ ആകട്ടെ ദേശീയ താത്പ്പര്യമാണ് ആദ്യം വേണ്ടതെന്ന് മോദി ജിയിൽ നിന്ന് നാമെല്ലാവരും പഠിച്ചു. ഇത്തരമൊരു അതുല്യനായ നേതാവിന്റെ മാർഗനിർദ്ദേശപ്രകാരം രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമാണ് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.
പ്രധാനമന്ത്രിയ്‌ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നു. ഇന്ത്യൻ സംസ്‌കാരത്തിന്റെ അന്തസ്സും വികസനത്തിനും രാജ്യത്തിന്റെ പുരോഗതിയ്‌ക്കും താങ്കൾ ഒരു പൂർണ രൂപം നൽകി. അന്ത്യോദയ മുദ്രാവാക്യം ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുകയും വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മന്ത്രമായി മാറുകയും ചെയ്തു. താങ്കൾ വിജയിക്കട്ടെ, ദീർഘായുസ്സുണ്ടാകട്ടെ നദ്ദ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടും പ്രചോദനാത്മകമായ നേതൃത്വവും രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും നമ്മുടെ സ്ഥാനം ലോക വേദിയിൽ ഉയർത്തി കാട്ടുകയും ചെയ്തു. അദ്ദേഹത്തിന് ഇനിയുള്ള വർഷങ്ങളിലും ആരോഗ്യവാനായിരിക്കാനും രാഷ്‌ട്രത്തെ സേവിക്കാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.