Crime
മണിപ്പൂരിൽ തീവ്രവാദം ബന്ധം സംശയിക്കുന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തു

മണിപ്പൂരിൽ നിലവിലുള്ള വംശീയ സംഘർഷങ്ങൾ മുതലെടുത്ത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ മൊയ്രംഗ്തെം ആനന്ദ് സിംഗിനെതിരെ അന്വേഷണ ഏജൻസി ജൂലൈ 19ന് തന്നെ കേസ് എടുത്തിരുന്നതാണ്. മ്യാൻമർ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ആണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ സംഘർഷത്തിനിടയിൽ സുരക്ഷാ സേനയ്ക്കും, എതിർ ഗോത്ര വിഭാഗങ്ങൾക്കും നേരെ ആക്രമണം നടത്താനായി ഭീകര സംഘടനകളുടെ സേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, പുറത്ത് നിന്ന് സഹായിക്കാൻ കഴിയുന്നവർ, കേഡർ, അനുഭാവികൾ എന്നിവരെ സജീവമായി റിക്രൂട്ട് ചെയ്യുന്നുവെന്നായിരുന്നു എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
സർക്കാർ സൗകര്യങ്ങളും, വസ്തുക്കളും കൊള്ളയടിക്കുക, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും ശേഖരിക്കുക എന്നിവയാണ് മ്യാൻമർ ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവർ ചെയ്തു വന്നിരുന്നത് എന്നാണു എൻ ഐ എ പറയുന്നത്. ഇംഫാലിൽ വെച്ച് അറസ്റ്റ് ചെയ്ത സിംഗിനെ ന്യൂഡൽഹിയിലേക്ക് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇയാളെ സെപ്റ്റംബർ 27 വരെ അഞ്ച് ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി ഉത്തരവ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും