Culture
മലയാള സിനിമാ നടന്മാരുടെ കാരണവര്‍ മധുവിന് ഇന്ന് നവതി ആഘോഷം

തിരുവനന്തപുരം . മലയാള സിനിമാ നടന്മാരുടെ കാരണവര്‍ നടന് മധുവിന് ഇന്ന് നവതി ആഘോഷം. നാനൂറോളം സിനിമകളില്‍ അഭിനയിച്ച മധു, സംവിധായകന്, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 15 സിനിമകള്‍ നിര്‍മിച്ചു. മാധവന്‍നായര്‍ എന്നാണ് യഥാർത്ഥ പേര്. ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. 2013ല്‍ രാജ്യം പദ്മശ്രീ നല്കി മധുവിനെ ആദരിച്ചു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയ ചിത്രമാണ്.
മധുവിന് മലയാള ചലച്ചിത്ര ലോകത്തിന്റെ ആദരവ് അര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ‘മധുമൊഴി ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’, എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കുന്നുണ്ട്. തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക. നടന് മോഹന്‍ലാല്‍ അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം മുന്‍ മേയര്‍ ആയിരുന്ന പദ്മനാഭപുരം തക്കല സ്വദേശി ആര്. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി 1933 സപ്തം. 23നാണ് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് മധുവിന്റെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം, എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന മധുവിന്റെ രാമുകാര്യാട്ടുമായുള്ള പരിചയം സിനിമയിലേക്ക് വഴിതുറക്കുകയായിരുന്നു. 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ സൈനികനായിറ്റായിരുന്നു സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് രാമുകാര്യാട്ടിന്റെ മൂടുപടം, ചെമ്മീന്‍, ഭാര്‍ഗവീനിലയം, സ്വയംവരം, തുടങ്ങി നാന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1969ല്‍ അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയിലും രജനികാന്തിന്റെ അച്ഛനായി ഒരു പൊന്നു ഒരു പയ്യന് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നവതിയാഘോഷിക്കുന്ന മധുവിന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്കാരിക വകുപ്പിന്റെ ഒരു ലക്ഷം രൂപയും ഉപഹാരവും കൈമാറാനും കഴിഞ്ഞദിവസം സാംസ്കാരിക മന്ത്രി സജി ചെറിയാന് നടന് മധുവിനെ കണ്ണമ്മൂലയിലെ വസതിയിലെത്തിയിരുന്നു.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും