Latest News
ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യം, പി എം ഉജ്വല യോജന വഴി രാജ്യത്ത് 75 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ കൂടി
ന്യൂ ഡൽഹി . പി എം ഉജ്വല യോജന (പി എം യു വൈ) വഴി 2023 – 24 സാമ്പത്തിക വര്‍ഷം മുതല്‍ 2025 – 26 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ രാജ്യത്ത് അനുവദിക്കും. തീരുമാനത്തിന്റെ ഭാഗമായി 75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പി എം യു വൈ ഗുണഭോക്താക്കളുടെ ആകെ എണ്ണം 10.35 കോടിയായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പി എം ഉജ്വല യോജന വിപുലീകരിക്കാൻ അംഗീകാരം നല്‍കിയത്.
ഉജ്വല 2.0 യുടെ നിലവിലുള്ള രീതി അനുസരിച്ച്, ഉജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്ലിങ്ങും സ്റ്റൗവും സൗജന്യമായി നല്‍കും. പി എം യു വൈ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 12 എണ്ണം വരെ റീഫില്‍ ചെയ്യുന്നതിന് 14.2 കിലോഗ്രാം എല്‍ പി ജി സിലിന്‍ഡറിന് 200 രൂപ സബ്സിഡിയാണ് നൽകുന്നത്.
കേന്ദ്ര മേഖലാ പദ്ധതിയായി ഇ-കോടതികള്‍ (eCourts) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നല്‍കി. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സാങ്കേതിക വിദ്യ ഉപയോഗിച്ച് നീതി ലഭ്യമാക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഇ-കോര്‍ട്‌സ് പദ്ധതി എന്നതാണ് ശ്രദ്ധേയം. 7210 കോടി രൂപ സാമ്പത്തിക വിനിയോഗത്തോടെ നാല് വര്‍ഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.