Latest News
ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു
കൊച്ചി . ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം.
ദീര്‍ഘകാലം ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി കേരളത്തിന്റെ പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമായിരുന്നു. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ കൃഷ്ണന്‍നായരുടെയും മകനായി ജനിച്ചു.
പത്താംക്ലാസ് പഠനത്തിനുശേഷം കാലടി സംഘശിക്ഷാവര്‍ഗില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി. 1965 ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരക് ആയി. 1966 ല്‍ ചെങ്ങന്നൂരില്‍ താലൂക്ക് പ്രചാരക് ആയി. 1971 ല്‍ തൃശൂര്‍ ജില്ലാ പ്രചാരക് ആയി. തൃശൂര്‍ പ്രചാരക് ആയിരിക്കെ അടിയന്തിരാവസ്ഥയില്‍ തടവിലാക്കപ്പെട്ടു. കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു
ആകര്‍ഷകമായ പെരുമാറ്റം, അനുപമമായ ആജ്ഞാശക്തി, നേതൃ പാടവം, വ്യക്തി പ്രഭാവം എന്നിവ അദ്ദേഹത്തിന് സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചു. വിഭിന്ന മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരെയും പ്രസ്ഥാനവുമായും പ്രത്യയശാസ്ത്രവുമായും അടുപ്പിക്കാന്‍ മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരിക്കെയാണ് 1990 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാകുന്നത്. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം സംഘപ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ആണ് ശ്രമിച്ചിരുന്നത്. പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്‌ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു