Latest News

പിപി മുകുന്ദന്‍റെ ശൈലി സ്വീകരിക്കാൻ കെ സുരേന്ദ്രനെ ഉപദേശിച്ച് സി ദിവാകരന്‍

Published

on

തിരുവനന്തപുരം . കെ സുരേന്ദ്രനോട് പിപി മുകുന്ദന്‍റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ച് സി പി ഐ നേതാവ് സി ദിവാകരന്‍. പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സി ദിവാകരന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസ്റ്റ് ശൈലി നഷ്ടമായിരിക്കുക യാണെന്നും തിരുവനന്തപുരത്ത് പിപി മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കവേ സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു.

ആര്‍എസ്എസിന്‍റെ ശാഖ പണ്ട് മണക്കാട് തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്‍റെ വീട്ടിലെത്തി സൗമ്യഭാവത്തോടെ സംസാരിച്ച പിപി മുകുന്ദനെ ഓർത്തെടുത്തുകൊ ണ്ടായിരുന്നു സി ദിവാകരന്റെ പ്രസംഗത്തിന്റെ തുടക്കം. സദസിലും വേദിയിലും ദിവാകരന്റെ വാക്കുകൾക്ക് കേട്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. പിപി മുകുന്ദന് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് പറഞ്ഞ സി ദിവാകരൻ, കമ്യൂണിസ്റ്റുകാരെ പൊതുവേദിയിൽ വിമർശിക്കുക കൂടി ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്തിരുന്ന അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി ദിവാകരന്‍റെ പ്രസംഗം നടക്കുന്നത്. കെ സുരേന്ദ്രനോട് പിപി മുകുന്ദന്‍റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ച ശേഷമാണ് സി ദിവാകരൻ പ്രസംഗം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version