Latest News

കാനഡയിലെ ഭാരത നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖലിസ്ഥാൻ ഭീകരരുടെ പ്രതിഷേധം

Published

on

കാനഡ . ഭാരത നയതന്ത്രകാര്യാലയങ്ങൾക്ക് മുൻപാകെ കാനഡയിൽ ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന്റെ ഉത്തരവാദി ഭാരതമാണെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പ്രതിഷേധം നടന്നത്. ടൊറോന്റോയിലുള്ള ഭാരത കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖലിസ്ഥാൻ ഭീകരർ ഭാരത പതാക കത്തിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധിക്കുകയായിരുന്നു.

ഖലിസ്ഥാൻ ഭീകരരുടെ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കാനഡയിലെ ഭാരത നയതന്ത്ര കാര്യാലയങ്ങൾക്ക്‌ കാനഡ സുരക്ഷ വര്‍ധിപ്പിച്ചു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് മുൻപിൽ ബാരിക്കേഡ് നിരത്തിയിരിക്കുകയാണ്. ടൊറന്റോയിലെയും വാൻകൂവറിലെയും ഇന്ത്യൻ കോൺസുലേറ്റുകൾക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്. കാനഡയിലെ പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.

അതിനിടെ ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം കാനഡ വീണ്ടും പുതുക്കി. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് കാനഡ നിർദേശം നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ മാർഗനിർദേശം ഇത്തരത്തിൽ നൽകുന്നത്. ഇതിനിടെ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദങ്ങളെ പൊളിച്ച് അടുക്കി അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് രംഗത്ത് വന്നു. വാഷിംഗ്ടൺ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് ജസ്റ്റിൻ ട്രൂഡോ പറയുന്ന വാദങ്ങൾ ശരിയല്ലെന്ന് ചൂണ്ടി കായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version