Latest News

റഷ്യയിൽ വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

Published

on

റഷ്യയിലെ വിമതനേതാവ് യെവ്ജെനി പ്രിഗോഷിൻ മോസ്കോയ്ക്ക് സമീപം വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ റിപ്പോർട്ടുകൾ പറയുന്നത്. യെവ്‌ജെനി പ്രിഗോഷിൻ, റഷ്യൻ സൈനിക മേധാവികൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയാളായിരുന്നു.

വാഗ്‌നർ സംഘത്തിന്റെ തലവനും സൈന്യത്തിന്റെ ശത്രുവുമായ പ്രിഗോഷിനെ കുറിച്ച് ക്രെംലിനിൽ നിന്നോ പ്രതിരോധ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗ്രേ സോണിലെ വാഗ്നറുമായി ബന്ധമുള്ള ഒരു ടെലിഗ്രാം ചാനലാണ് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ രാജ്യദ്രോഹികളായ അജ്ഞാതരുടെ കൈകളാൽ പ്രിഗോഷിൻ മരണമടഞ്ഞെന്ന് പറഞ്ഞ ചാനൽ, ഒരു വീരനായും ദേശസ്നേഹിയായും അദ്ദേഹത്തെ വാഴ്ത്തിയിട്ടുണ്ട്.

ഊഹാപോഹങ്ങൾക്കിടയിലും സ്ഥിരീകരിക്കാവുന്ന വസ്തുതകളുടെ അഭാവത്തിലും, അദ്ദേഹത്തിന്റെ ചില അനുയായികൾ റഷ്യൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി വരുകയാണ്. സെന്റ് പീറ്റേഴ്‌സ്ബർഗിലെ വാഗ്നറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും വിലാപത്തിന്റെയും അടയാളമായി ഒരു ഭീമൻ കുരിശ് പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

പ്രിഗോഷിന്റെ മരണം വാഗ്‌നർ ഗ്രൂപ്പിനു കനത്ത അടിയാവും. ജൂണിൽ റഷ്യൻ സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സായുധ കലാപം നടത്തിയ പ്രിഗോഷിന്റെ നടപടി പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ദേഷ്യത്തിന് കാരണമായിരുന്നു. കൊലപതത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. എന്നാൽ 1999 ൽ അധികാരത്തിൽ വന്നതിനുശേഷം പുടിന് ഏറ്റവും വെല്ലുവിളി ഉയർത്തിയ ഒരാളാണ് പ്രിഗോഷിൻ എന്നാണ് എടുത്ത് പറയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version