Latest News
ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് ഇറാനിൽ പത്ത് വർഷം തടവ് ശിക്ഷ

ടെഹ്‌റാൻ . ഹിജാബ് ധരിക്കാത്തവർക്ക് പത്ത് വർഷം തടവ് ശിക്ഷ നൽകുന്ന ബില്ലിന് ഇറാൻ നിയമനിർമ്മാണ സഭ അംഗീകാരം നൽകി. ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ ഡ്രസ് കോഡ് ലംഘിക്കുകയാണെന്ന് പറഞ്ഞാണ് ബിൽ അടിയന്തമായി പാസാക്കിയത്.
കരട് നിയമപ്രകാരം, ശിരോവസ്ത്രമോ ഉചിതമായ വസ്ത്രമോ ധരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ത്രീകൾക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ മാദ്ധ്യമങ്ങളിലും സോഷ്യൽ നെറ്റ്വർക്കുകളിലും നഗ്‌നത പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ ഹിജാബിനെ കളിയാക്കുന്ന വർക്ക് പിഴ ചുമത്താൻ ബിൽ നിർദ്ദേശിക്കുന്നു.
സ്ത്രീകൾ മാന്യമായ വസ്ത്രവും ധരിക്കുന്നില്ലെന്നും ഇനി അത് അംഗീകരിക്കാൻ കഴിയില്ലെന്നും നിയമനിർമ്മാണ സഭ വ്യക്തമാക്കിയതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹിജാബ് ധരിക്കാത്തതോ ശരിയായ വസ്ത്രം ധരിക്കാത്തതോ ആയ ഒരു സ്ത്രീ വാഹനത്തിൽ കയറിയാൽ വാഹനങ്ങളുടെ ഉടമകൾക്കും പിഴ ചുമത്തും. ഇസ്ലാമിക ജീവിതശൈലിയിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളാണ് ചാനലുകൾ സംപ്രേക്ഷണം ചെയ്യേണ്ടത്. യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ പവിത്രതയും ഹിജാബും കണക്കിലെടുക്കണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ ഇറാനിൽ സ്ത്രീകൾക്ക് തലയും കഴുത്തും മൂടുന്നത് നിർബന്ധമായിരുന്നു. ഹിജാബ് അടിച്ചേൽപ്പിക്കാൻ തീവ്ര ശ്രമമാണ് ഇസ്ലാമിക ഭരണ കൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നിയമം പാലിക്കാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പൊതുസ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന 22 കാരിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്നത്. ഡസൻ കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അക്രമങ്ങളിൽ കൊല്ലപ്പെട്ടു. വിദേശ ശക്തികകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ഇക്കാര്യത്തിൽ ഇറാൻ ഭരണകൂടം ആരോപിച്ചിരുന്നത്.
എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ ഈ മാസമാദ്യം, ബില്ലിനെ ലിംഗ വർണ്ണവിവേചനം എന്ന് വിശേഷിപ്പിച്ചിരുന്നു. സാംസ്‌കാരിക ജീവിതത്തിൽ പങ്കാളികളാകാനുള്ള അവകാശം, ലിംഗവിവേചനം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവേശനത്തിനുള്ള അവകാശം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുകയുണ്ടായി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും