Latest News
യൂട്യൂബ് വീഡിയോ നോക്കി ഭർത്താവ് പ്രസവമെടുത്തു, രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു
യൂട്യൂബ് നോക്കി പഠിച്ച് ഭർത്താവ് പ്രസവമെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ രക്തസ്രാവത്തെ തുടർന്ന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ യുവതി മരണപെട്ടു. വേദനയെ തുടർന്ന് അവശയായ യുവതിയെ ആശുപത്രിയിൽ എത്തിക്കാതെ ഭർത്താവ് വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കുകയായിരുന്നു. യൂട്യൂബിലെ പ്രസവ വീഡിയോ നോക്കിനോക്കി കണ്ടായിരുന്നു ഇത്.
ശരിയായി പൊക്കിൾക്കൊടി മുറിക്കാത്തതിനെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ ആണ് യുവതി മരണപ്പെട്ടത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ലോകനായകി(27) ആണ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് മാധേഷിനെതിരെ പരാതി നൽകിയതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ രാധിക അറിയിച്ചിട്ടുണ്ട്.
കൃഷ്ണഗിരിയിലെ പോച്ചംപള്ളിക്ക് സമീപം പുളിയംപട്ടി സ്വദേശികളാണ് ലോകനായകിയും മാധേഷും. ലോകനായകിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ മാധേഷ് യൂട്യൂബിൽ കണ്ട് പഠിച്ചതു പ്രകാരം പ്രസവമെടുക്കുകയാണ് ഉണ്ടായത്. കുഞ്ഞ് പുറത്തുവന്ന ശേഷം പൊക്കിൾകൊടി ശരിയായി മുറിക്കാത്തതിനെ തുടർന്ന് രക്തസ്രാവമുണ്ടായി. രക്തസ്രാവം അമിതമായതോടെ പ്രാഥമികരോഗ്യ കേന്ദ്രത്തിലേക്ക് ലോകനായകിയെ എത്തിച്ചെങ്കിലും ജീവൻ കഴിഞ്ഞില്ല.