Entertainment

മഹാകവി വള്ളത്തോളിനെയും ഇവർ സംഘിയാക്കുമോ?

Published

on

ന്യൂഡൽഹി . ‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ ചൊല്ലിയത് മഹാകവി വള്ളത്തോളാണ് ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുമെന്ന് നടൻ ഹരീഷ് പേരടി പറയുന്നു. ബോംബെക്ക് മുംബൈയാവാം മദ്രാസിന് ചെന്നൈയാവാം പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരിക്കുന്നു.

‘ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ ചൊല്ലിയത് മഹാകവി വള്ളത്തോളാണ് ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ? ബോംബെക്ക് മുംബൈയാവാം മദ്രാസിന് ചെന്നൈയാവാം പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നാഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു.നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ?

വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്. രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം ഒട്ടും മോശപ്പെട്ട പേരുമല്ല ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.’ ഇങ്ങനെയാണ് ഹരീഷ് പേരാടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version