Latest News

പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരിയിലെത്തി, 21 ദേവാലയങ്ങളും 400 ഓളം വീടുകളും അ​ഗ്നിക്കിരയാക്കി

Published

on

ഇസ്ലാമാബാദ് . പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇതിനകം 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാ​ഗത്തിൽപ്പെട്ട കുടുംബങ്ങളുടെ 400 ഓളം വീടുകളും അക്രമകാരികളായ മതമൗലിക വാദികൾ പൂർണമായും അ​ഗ്നിക്കിരയാക്കി. ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി) ആണ് ഇത് സംബന്ധിച്ചിട്ടുള്ള റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്.

പുരോഹിതന്മാരുടെ വീടുകൾ ഉൾപ്പെടെ അക്രമകാരികൾ തകർത്തു. അക്രമം ഭയന്ന് പതിനായിരത്തോളം പേർ വിവിധ ഇടങ്ങളിൽ ഒളിച്ച് താമസിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഫൈസലാബാദിലെ ജരന്‍വാലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ഭീകരമായ ആക്രമണമാണ് നടന്നിരിക്കുന്നത്. 19 പളളികൾ പൂർണമായും രണ്ട് പള്ളികൾ ഭാ​ഗികമായും തകർക്കപ്പെട്ടു. 400 ലേറെ ക്രിസ്ത്യാനികളുടെ വീടുകൾ ഭാ​ഗീകമായും 89 വീടുകൾ പൂർണമായും അക്രമകാരികൾ തകർത്തതായാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്.

ആക്രമണങ്ങളിൽ ഇരയാക്കപ്പെട്ട 150 ൽ അധികം സഭാനേതാക്കൾ, പോലീസ്, സർക്കാർ ഉദ്യോ​ഗസ്ഥർ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എച്ച്ആര്‍എഫ്പി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികളായ രണ്ട് പേർ ഖുർആനെ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ചാണ് പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വീടുകൾക്കും നേരെ ആക്രമം തുടങ്ങുന്നത്. ഓ​ഗസ്റ്റ് 14 നാണ് അക്രമം ആരംഭിക്കുന്നത്.

പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിൽ കഴിയുകയാണ്. ജരന്‍വാലയിലെ അക്രമികളെ വിവിധ ഇസ്ലാമിക മത സംഘടനകളും മൗലവിമാരും സഹായിച്ചതായി രക്ഷപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി എച്ച്ആര്‍എഫ്പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജറന്‍വാല റോഡില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ അ​ഗ്നിക്കിരയാക്കി കൊണ്ടാണ് അക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നു. പാകിസ്താനിൽ ക്രൈസ്തവർക്കതിരായ ആക്രമണം അതിരൂക്ഷമായിട്ടും ലോകം മൗനം പാലിക്കുകയാണെന്ന് വിമർശിച്ച് ഇസ്രായേലി മാദ്ധ്യമപ്രവർത്തകൻ ഹയാനാ നഫ്താലി ​രം​ഗത്ത് വന്നിട്ടും ഫലമൊന്നും ഇതുവരെ ഉണ്ടായില്ല.

(വൽകഷ്ണം: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ നടക്കുന്നെന്നു നുണപ്രചാരണം നടത്തിയ ജിഹാദികളുടെയും അവർക്കു പാല് കൊടുക്കുന്നവരുടെയും വായിൽ ഇപ്പോൾ കൊഴകെട്ട കിടക്കുവാ.)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version