Latest News
പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരിയിലെത്തി, 21 ദേവാലയങ്ങളും 400 ഓളം വീടുകളും അഗ്നിക്കിരയാക്കി

ഇസ്ലാമാബാദ് . പാകിസ്താനിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. ഇതിനകം 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ 400 ഓളം വീടുകളും അക്രമകാരികളായ മതമൗലിക വാദികൾ പൂർണമായും അഗ്നിക്കിരയാക്കി. ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി) ആണ് ഇത് സംബന്ധിച്ചിട്ടുള്ള റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്.
പുരോഹിതന്മാരുടെ വീടുകൾ ഉൾപ്പെടെ അക്രമകാരികൾ തകർത്തു. അക്രമം ഭയന്ന് പതിനായിരത്തോളം പേർ വിവിധ ഇടങ്ങളിൽ ഒളിച്ച് താമസിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഫൈസലാബാദിലെ ജരന്‍വാലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ഭീകരമായ ആക്രമണമാണ് നടന്നിരിക്കുന്നത്. 19 പളളികൾ പൂർണമായും രണ്ട് പള്ളികൾ ഭാഗികമായും തകർക്കപ്പെട്ടു. 400 ലേറെ ക്രിസ്ത്യാനികളുടെ വീടുകൾ ഭാഗീകമായും 89 വീടുകൾ പൂർണമായും അക്രമകാരികൾ തകർത്തതായാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്.

ആക്രമണങ്ങളിൽ ഇരയാക്കപ്പെട്ട 150 ൽ അധികം സഭാനേതാക്കൾ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ നേതാക്കൾ എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എച്ച്ആര്‍എഫ്പി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികളായ രണ്ട് പേർ ഖുർആനെ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ചാണ് പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വീടുകൾക്കും നേരെ ആക്രമം തുടങ്ങുന്നത്. ഓഗസ്റ്റ് 14 നാണ് അക്രമം ആരംഭിക്കുന്നത്.
പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിൽ കഴിയുകയാണ്. ജരന്‍വാലയിലെ അക്രമികളെ വിവിധ ഇസ്ലാമിക മത സംഘടനകളും മൗലവിമാരും സഹായിച്ചതായി രക്ഷപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി എച്ച്ആര്‍എഫ്പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജറന്‍വാല റോഡില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ അഗ്നിക്കിരയാക്കി കൊണ്ടാണ് അക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നു. പാകിസ്താനിൽ ക്രൈസ്തവർക്കതിരായ ആക്രമണം അതിരൂക്ഷമായിട്ടും ലോകം മൗനം പാലിക്കുകയാണെന്ന് വിമർശിച്ച് ഇസ്രായേലി മാദ്ധ്യമപ്രവർത്തകൻ ഹയാനാ നഫ്താലി രംഗത്ത് വന്നിട്ടും ഫലമൊന്നും ഇതുവരെ ഉണ്ടായില്ല.
(വൽകഷ്ണം: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ നടക്കുന്നെന്നു നുണപ്രചാരണം നടത്തിയ ജിഹാദികളുടെയും അവർക്കു പാല് കൊടുക്കുന്നവരുടെയും വായിൽ ഇപ്പോൾ കൊഴകെട്ട കിടക്കുവാ.)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ