Latest News
ജി ശക്തിധരൻ എന്തുകൊണ്ട്? SPECIAL STORY
കേരളത്തിൽ സി പി എമ്മിനും അതിന്റെ ജിഹ്വയായ ദേശാഭിമാനിക്കും ജനകീയ മനസുകളിൽ അടിത്തറ സൃഷ്ടിച്ച മാധ്യമ പ്രവർത്തകരിൽ പ്രഥമ ഗണനീയനാണ് ജി ശക്തിധരൻ.
നിയമ സഭക്ക് അകത്തും പുറത്തും എന്നും തിളങ്ങി നിന്ന ശക്തിധരൻ 2 പതിറ്റാണ്ടിലേറെ സി പി എമ്മിനും ദേശാഭിമാനിക്കും എല്ലാം എല്ലാം ആയിരുന്നു. എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നു സി പി എമ്മുകാർ പാടി നടന്ന മലയാള പത്രപ്രവർത്തനത്തിലെ കുലപതിയായ
മലയാള മനോരമയുടെ അടിവേരുകൾ തോണ്ടാൻ സി പി എമ്മും ദേശാഭിമാനിയും ഒരു കാലത്ത് ചുമലപ്പെടുത്തിയത് ജി ശക്തിധരൻ എന്ന ചാട്ടുളിയെ ആയിരുന്നു.
മൂർച്ചയേറിയ പേന കൊണ്ട് മനോരമയെയും അതിന്റെ പാരമ്പര്യത്തെയും കീറി മുറിച്ച് ആയിരക്കണക്കിന് കഷണങ്ങളാക്കിയ പരമ്പരയിൽ ജ്വലിച്ചു നിന്ന ബൈ ലൈൻ ആണ് ജി ശക്തിധരൻ. മലയാള മനോരമ എന്ന ‘വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി’യ ശക്തിധരന്റെ അന്വേഷണ റിപ്പോർട്ടിൽ ദേശാഭിമാനിയുടെ മങ്ങിയ ലിപികളിൽ മാത്രമല്ല ദേശാഭിമാനി പുസ്തക ശാലയുടെയും ബെസ്ററ് സെല്ലറായി ഒരു കാലത്ത് ശക്തിയുടെ മനോരമയെ കുറിച്ചുള്ള ആ പുസ്തകം.
അത് ഒരു തവണ വായിച്ചവർക്കറിയാം ജി ശക്തിധരന്റെ തൂലികയും അന്വേഷണ പ്രതിഭയും. പിന്നീടും ദേശാഭിമാനിക്ക് വേണ്ടി നേതാക്കളുടെ പാദ സേവ ചെയ്യാതെ ഫീൽഡിലും ഡെസ്കിലും ശക്തിധരൻ പത്രപ്രവർത്തനം എന്ന പ്രയാണം തുടരുകയായിരുന്നു. കമ്മ്യൂണിസത്തിൽ നിന്ന് പാർട്ടിയും നേതാക്കളും കക്ഷി രാഷ്ട്രീയത്തിന്റെയും പാർലമെന്ററി വ്യാമോഹത്തിന്റെയും ചെളികുണ്ടിലേക്ക് വീണതോടെ ശക്തിധരൻ പാർട്ടിക്കും ദേശാഭിമാനിക്കും കണ്ണിലെ കരടായി.
കേരളത്തിലെ പത്രപ്രവർത്തകർക്കും അവരുടെ ട്രേഡ് യൂണിയനും ഒട്ടിക്കലും മറക്കാനാവാത്ത, മലപ്പുറം മൂസയെ പോലുള്ളവരെ ചവിട്ടി പുറത്ത്
ആക്കിയ പാരമ്പര്യം ഇവിടെ ഓർക്കേണ്ടതാണ്. എന്നാൽ ജി ശക്തിധരനെ പോലുള്ളവർ എഴുത്തിൽ സത്യസന്ധതയും തന്റേടവും എന്നും വെച്ച് പുലർത്തി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്,അടുത്ത കാലത്ത് ഉണ്ടായ ശക്തിയുടെ ഫേസ് ബുക്ക് കുറിപ്പുകൾ. അക്ഷരങ്ങളിൽ കളവില്ലെന്ന കമ്മ്യൂണിസ്റ്റ് പ്രഖ്യാപനമായിരുന്നു അത്.
പിണറായി വിജയനും, പി രാജീവും അടക്കം ഉള്ളവരുടെ വേരുകൾ നേരെ ചൊവ്വേ വെളിപ്പെടുത്താൻ നട്ടെല്ല് കാണിച്ചതും, ഒരു കമ്മ്യൂണിസ്റ്റ് കാരാണെന്നതിനേക്കാൾ താൻ ഒരു പത്രപ്രവർത്തകൻ തന്നെയാണെന്ന് അദ്ദേഹം ഭരണ കൂടത്തിനും അതിനെ നിയന്ത്രിക്കുന്ന പാർട്ടിക്കും മുന്നിൽ വിളിച്ചു പറയുകയായിരുന്നു. രാജാവ് നഗ്നനായിരുന്നെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ ആ നിഷ്കളങ്കതക്ക് മുന്നിൽ വിയർക്കുകയാണിന്നു പാർട്ടി നേതൃത്വം.