Latest News
‘നന്നാവില്ലമ്മാവാ എന്നെ അടിക്കല്ലേ?’ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ ബോധപൂർവം തഴഞ്ഞതായ ആക്ഷേപം ഉയരുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയില്‍ ആണെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി മല്ലികാർജുൻ ഖർഗെയ്ക്ക് എതിരെ മത്സരിച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കി. എന്നാൽ ഇന്നേവരെ ഹൈക്കമാന്‍ഡിനൊപ്പം നില കൊണ്ട ചെന്നിത്തലക്കാവട്ടെ സ്ഥിരം ക്ഷണിതാവിന്റെ സ്ഥാനമാണ് നല്‍കിയത്. എ.കെ.ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ തുടര്‍ന്നപ്പോള്‍ കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവാക്കി. കേരളത്തിൽ ഓണത്തപ്പനെ പോലെ കാണാനെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രവര്‍ത്തക സമിതിയിൽ ഇടം നേടിയിട്ടുണ്ട്.
ചെന്നിത്തലയ്ക്ക് 19 വര്‍ഷം മുന്‍പ് നല്‍കിയ സ്ഥാനമാണ് സ്ഥിരം ക്ഷണിതാവിന്റേത്. ഇഇന്നേവരെ അതില്‍ ഒരു മാറ്റവുമില്ല. ഒരു ആലോചനയും നടത്താതെയുള്ള പ്രഖ്യാപനമെന്നാണ് ചെന്നിത്തലയുമായി അടുത്ത ബന്ധങ്ങൾ ഇതേ പാട്ടി പ്രതികരിച്ചിട്ടുള്ളത്. ഇത്തവണയെങ്കിലും ഒരു മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ചെന്നിത്തല. ശശി തരൂരിന് വരെ പ്രവര്‍ത്തക സമിതിയില്‍ ഇടം നല്‍കിയപ്പോള്‍ ചെന്നിത്തലയ്ക്ക് അതേ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി ഇനി രംഗത്തില്ല. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഏറെ പ്രത്യേക ഉള്ളതാണ്. എ.കെ.ആന്റണി വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നു അഭ്യര്‍ഥിച്ചിരുന്നു.. ഈ ഘട്ടത്തില്‍ കേരളത്തില്‍ നിന്നും ഏറ്റവുമധികം സാധ്യത പ്രതീക്ഷിച്ചിരുന്നത് ചെന്നിത്തലയ്ക്കായിരുന്നു. അതേസമയം, പട്ടിക പുറത്ത് വന്നപ്പോൾ ഒരു പരിഗണനയും നല്‍കിയിട്ടില്ല. ഇത് കോൺഗ്രസിലെ ചെന്നിത്തല വിഭാഗത്തെ ഏറെ വിഷമിപ്പിക്കുന്നത്. ഇതാണ് കോൺഗ്രസ്. നന്നാവില്ലെന്നും, നന്നാവാൻ ചിലർ അനുവദിക്കുകയില്ലെന്നും ഉള്ള വിധി എഴുത്തൽ കൂടിയാണിത്.
പ്രവർത്തക സമിതിയിലെ ആകെ 39 അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമാണ് ഉള്ളത്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരും ഉണ്ടാവും. ഇങ്ങനെയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പട്ടിക വന്നിരിക്കുന്നത്. രാജസ്ഥാനിൽനിന്ന് സച്ചിൻ പൈലറ്റ് സമിതിയംഗമാണ്. ജി23 അംഗങ്ങളായ മുകുൾ വാസ്‍നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിൽ എത്തിയിട്ടുണ്ട്. മനീഷ് തിവാരി സ്ഥിരം ക്ഷണിതാവായി. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ കനയ്യ കുമാർ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
(വാൽകഷ്ണം : കേരളത്തിലേക്ക് ഓണത്തപ്പനെ പോലെ എത്തുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും വെട്ടി, തലമുതിർന്ന നേതാവിനെ മൂലയിലാക്കി, അടുത്ത തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനു മുൻകൂട്ടി ഉറപ്പു കൊടുത്തത് വഴി ഓണത്തപ്പൻ കോൺഗ്രസിലെ ഒരുമ പൊളിച്ചടുക്കി )