Entertainment
രംഭയും മീനയും സുഹൃത്തുക്കൾ ആയിരുന്നോ ?
തെന്നിന്ത്യന്‍ സിനിമാ പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് രാംഭക്കും മീനക്കും. ഇവർതമ്മിലുള്ള സൗഹൃദവും ആരാധകർക്കിടയിലെ ചർച്ചാവിഷയമാണ്. മീനയുടെ ഭർത്താനാവ് വിദ്യ സാഗറിന്റെ വിയോഗം പെട്ടന്നായിരുന്നു. ജീവിതത്തിൽ ഒറ്റക്കായി മീനയെ ചേർത്ത് നിർത്തടിയതു സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. കരൾ രോഗത്തെ തുടന്നായിരുന്നു ഭർത്താവിന്റെ മരണം. സജറിക്കു തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കെവെയാണ് അദ്ദേഹത്തിന്റെ മരണമുണ്ടായത്.
പ്രിയപെട്ടവരുടെ മരണം തീരാ വേദന തന്നെയാണ്. പക്ഷെ മറികടന്നെ പറ്റൂ. ജീവിതത്തിലെ വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കുമൊടുവിൽ മീന അഭിനയത്തിൽ തന്നെ സജീവമാവാൻ തീരുമാനിചിരിക്കുകയാണ്. മലയാളത്തിൽ കൂടാതെ അന്യ ഭാഷകളിലും മീനായുടെ ചിത്രങ്ങൾ റിലീസിന് കാത്തിരിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു മീനയുടെ പിറന്നാള്. സ്നേഹിതരും മറ്റു കുടുംബാംഗങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരി രംഭ ഒരു വീഡിയോ ആണ് പങ്കു വെച്ചത്. ഈ സ്നേഹവും പിന്തുണയും തനിക്കിപ്പോൾ ഏറെ ആവശ്യമാണെന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
നായികയായി തിളങ്ങി നിന്നകാലത്തൊക്കെ ഒപ്പം അഭിനയിക്കുന്നവരോട് മത്സരിക്കാറുണ്ടായിരുന്നു. സ്വന്തം ഭാഗം ഏറ്റവും നന്നായി ചെയാൻ ഇപ്പോഴും കഠിന പ്രയത്നം നടത്താറുണ്ട്. ഇത്തരത്തിൽ ആരോഗ്യകരമായ മത്സരങ്ങൾ അന്നുണ്ടായിരുന്നതായി മീന പറഞ്ഞു. രംഭയും രമ്യയും റോജയുമൊക്കെ അക്കൂട്ടത്തിൽ പെടും. അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം അതേപോലെ നിലനിർത്താനും കഴിഞ്ഞിരുന്നു. പല പല സിനിമകളുടെ ഷൂട്ടിങ്ങിനിടയിലും ഞങ്ങൾ ഒന്നിച്ചു കൂടി സൗഹൃദം പങ്കു വെക്കും . മീനയെയും രംഭയെയും മലയാളിക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
ക്രോണിക് ബാച്ചലറിലെ രംഭയുടെ കഥാപാത്രം, സുന്ദരി,വായാടി, കുസൃതികാരി മീനയെ ആരും മറക്കില്ല. അതുപോലെ തന്നെ കൊച്ചി രാജാവിലും രംഭ ശ്രദ്ധേയ കഥാ പത്രത്തെ അവതരിപ്പിച്ചിരിന്നു. ജയറാമുമൊത്ത് മയിലാട്ടം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് അത്ര തന്നെ പരിചിതമല്ലാത്ത അംഗലാവണ്യം കൊണ്ടും തമിഴ് ചുവയുള്ള സംസാര ശൈലി കൊണ്ടും രംഭ വേറിട്ടൊരു സ്‌ഥാനം നേടി. മീനയാവട്ടെ മോഹൻ ലാലിൻറെ പെയർ ആയി സിനിമയിൽ എത്തിയാണ് വേറിട്ടൊരു സ്ഥാനം നേടിയെടുക്കുന്നത്. അവർ തമ്മിലുള്ള കെമിസ്ട്രി വർണപ്പകിട്ട് എന്ന ആദ്യ ചിത്രം മുതൽ 2022 ൽ റിലീസ് ചെയ്ത ബ്രോ ഡാഡിയിൽ എന്ന ചിത്രം വരെ എത്തി നിൽക്കുന്നു.