Culture
വിശ്വഹിന്ദു പരിഷത്ത് അതിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി കൊണ്ടാടാനൊരുങ്ങുകയാണ്
![](http://avatartoday.com/wp-content/uploads/2023/09/Vishwa-Hindu-Parishad1.jpg)
ഗുരുജി ഗോള്‍വര്‍ക്കറിനാല്‍ സ്ഥാപിതമായ വിശ്വഹിന്ദു പരിഷത്ത് 2024ല്‍ അതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടും ഹൈന്ദവ ദേശീയതയുടെ ആത്മാഭിമാനം അലയടിച്ചുയരാന്‍ പോകുന്ന ദിനങ്ങളാണ് ഭാരത മണ്ണിൽ ഇനി വരാനിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം, വിശ്വഹിന്ദു പരിഷത്ത് ഷഷ്ഠ്യബ്ദപൂര്‍ത്തി, സംഘത്തിന്റെ ശതാബ്ദി തുടങ്ങി സ്വാഭിമാന ഹൈന്ദവ ദേശീയതയ്‌ക്ക് ഉണര്‍വും ആഹ്ലാദവും നല്‍കുന്ന ദിനങ്ങളാണവ. ഡോക്ടര്‍ ഹെഡ്‌ഗേവാറിനാല്‍ സ്ഥാപിതമായ രാഷ്‌ട്രീയ സ്വയംസേവക സംഘം അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ പോകുന്ന 2025നു തൊട്ടുമുമ്പ് ആണിതൊക്കെ എന്ന പ്രത്യേകത കൂടി ഉണ്ട്.
ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു അന്താരാഷ്‌ട്ര ഹൈന്ദവ പ്രസ്ഥാനം എന്ന ചിന്തയുടെ ഉത്തരമാണ് വിശ്വഹിന്ദു പരിഷത്ത് എന്നാണ് ഈ അവസരത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വിളയിൽ ഒരു ലേഖനത്തിൽ കുറിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനാവശ്യമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞ, ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ആധ്യാത്മിക പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ന് വിഎച്ച്പി.
![](https://avatartoday.com/wp-content/uploads/2023/09/Vishwa-Hindu-Parishad.jpg)
1964ലെ ജന്മാഷ്ടമി ദിവസമായ ഓഗസ്റ്റ് മാസം 29ന് ബോംബെയിലെ സാന്ദീപനി സാധനാലയത്തില്‍ ഭാരതത്തിലെ ഏറ്റവും ശ്രേഷ്ഠരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് വിഎച്ച്പിയുടെ പിറവി. സ്വാമി ചിന്മയാനന്ദന്‍, മാസ്റ്റര്‍ താരാസിംഗ്, സന്ത് തുക്ക്‌ഡോജി, ദലൈലാമ, ജയ ചാമരാജ വോഡയാര്‍, കെ.എം.മുന്‍ഷി, സുശീല്‍ മുനി, സി.പി. രാമസ്വാമി അയ്യര്‍, കരണ്‍ സിംഗ് എന്നീ മഹാപ്രതിഭകളായിരുന്നു സംഘടനയുടെ രൂപീകരണയോഗത്തില്‍ പങ്കെടുത്ത പ്രമുഖര്‍. സ്വാമി ചിന്മയാനന്ദനായിരുന്നു സംഘടനയുടെ ആദ്യ അദ്ധ്യക്ഷന്‍. രൂപീകരണ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്ത ഗുരുജി എല്ലാ ഭാരതീയ വിശ്വാസങ്ങളും ഒന്നിക്കണമെന്നും ഹിന്ദു എന്നത് എല്ലാ മതങ്ങളുടെയും അതീതമായുള്ള ഒന്നാണ് എന്നും വിശദീകരിക്കുകയും ഉണ്ടായി.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.എസ്.ആപ്തയുടെ ആദ്യ പ്രസ്താവന എന്തുകൊണ്ടും ഇന്നും പ്രസക്തമാണ്. ‘ലോകം ക്രിസ്ത്യന്‍, മുസ്ലിം, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ തരം തിരിഞ്ഞിരിക്കുകയാണ്, അവര്‍ എല്ലാവരും ഹിന്ദു സമൂഹത്തെ തടി വെയ്‌ക്കാന്‍ പറ്റിയ ഒരു നല്ല ആഹാരം ആയിട്ടാണ് കാണുന്നത്. ഈ കാലഘട്ടത്തില്‍ ഈ മൂന്ന് ചെകുത്താന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദു സമൂഹം ചിന്തിക്കുകയും സംഘടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്’എന്നായിരുന്നു. അപ്രകാരമുള്ള ഹൈന്ദവ ജാഗരണ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതല.
സംഘടനയുടെ രൂപീകരണത്തോടനുബന്ധിച്ച് ബോംബെയിലെ യോഗത്തിന്റെ തീരുമാനപ്രകാരം 1966 ജനുവരിയില്‍ പ്രയാഗയില്‍ നടക്കുന്ന കുംഭമേളയുടെ അവസരത്തില്‍ അവിടെ ഒരു വിരാട് ഹിന്ദു സമ്മേളനം വിളിച്ചുകൂട്ടി സംഘടനയുടെ ആവിര്‍ഭാവം ലോകത്തെ അറിയിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു പിന്നെ. അത് പ്രകാരം നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഥമ സമ്മേളനത്തില്‍ 22 വിദേശ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 25000 പേരാണ് പങ്കെടുക്കുന്നത്. സനാതനധര്‍മ്മത്തിലെ വ്യത്യസ്ത സമ്പ്രദായങ്ങളില്‍പ്പെട്ട ആചാര്യന്മാരേയും സന്യാസിമാരേയും സമുദായ നേതാക്കന്മാരേയും ഒരു വേദിയില്‍ ആദ്യമായി പങ്കെടുപ്പിക്കാന്‍ വി എച്ച് പി ക്ക് സാധിച്ചു എന്നതാണ് ഈ ആദ്യ യോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അന്നു വരെ അസംഭവ്യം എന്നു ധരിച്ചിരുന്ന ഒരു മഹത്തായ കാര്യം കഴിഞ്ഞു.
സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഈ സമ്മേളനമായിരുന്നു. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഹിന്ദു മൂല്യങ്ങളെ സംരക്ഷിക്കുകയും വളര്‍ത്തുകയും എല്ലാവരിലേക്കും പാരമ്പര്യത്തിന്റെയും ആത്മീയതയുടേയും ഘടകങ്ങള്‍ ആധുനിക കാലത്തില്‍ എത്തിക്കുകയും ചെയ്യുക, വിദേശങ്ങളില്‍ വസിക്കുന്ന ഹിന്ദുക്കളുമായി ബന്ധം പുലര്‍ത്തുകയും അവരുടെ ഹിന്ദുത്വത്തെ സംരക്ഷിക്കുക, എന്നിവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.
വിഎച്ച്പി അതിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടി കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി അഹോരാത്രം പരിശ്രമിച്ചു വരുകയാണ്. പ്രവര്‍ത്തന കാര്യക്ഷമതയ്‌ക്കുവേണ്ടി സംഘടനയുടെ പ്രവര്‍ത്തനത്തെ ആറു മേഖലകളായി ലോകത്ത് തിരിച്ചിരിക്കുന്നു. ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവയാണ് ആ മേഖലകള്‍. ഭാരതത്തെ 13 ക്ഷേത്രങ്ങളായും ഇവയെ 44 പ്രാന്തങ്ങളായും വീണ്ടും തിരിച്ചിരിക്കുന്നു. പ്രാന്തങ്ങളെ വിഭാഗ്, ജില്ല, പ്രഖണ്ഡ്, ഖണ്ഡ്, സ്ഥാനീയ സമിതികള്‍ എന്നിങ്ങനെ വീണ്ടും തരം തിരിച്ചിട്ടുണ്ട്. നിലവില്‍ 80 പരം രാഷ്‌ട്രങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തിക്കുകയാണ് ഇന്ന്. ധര്‍മ്മത്തെ സംരക്ഷിക്കുന്നവരെ ധര്‍മ്മം സംരക്ഷിക്കുന്നു എന്നര്‍ത്ഥം വരുന്ന ധര്‍മ്മോ രക്ഷതി രക്ഷിതാ എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു
ഭാരതത്തിന്റെയും സനാതന സംസ്‌കാരത്തിന്റെയും ആത്മീയതയെ തൊട്ടറിഞ്ഞ സന്യാസിവര്യന്‍മാര്‍ നേതൃത്വം നല്‍കുന്ന മാര്‍ഗദര്‍ശക മണ്ഡലാണ് സംഘടനയുടെ രക്ഷാധികാരി സ്ഥാനത്ത് നില്‍ക്കുന്നത്. വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് സംഘടന സംവിധാനത്തിന്റെ പ്രധാന നേട്ടമെന്ന് തന്നെ പറയണം.
രാമജന്മഭൂമിയുമായി ബന്ധപ്പെട്ട വിഷയം 1980 കള്‍ മുതല്‍ സംഘടന ഉന്നയിച്ചു തുടങ്ങിയാണ്. ഈ വിസ്തൃതമായ ഭൂഭാഗത്തില്‍ വസിക്കുന്ന ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം തകരാതിരിക്കാനും വൈദേശിക അക്രമകാരികളെ മഹത്വവല്‍ക്കരിക്കാതിരിക്കാനും അയോധ്യയിലെ ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ശ്രീരാമ ക്ഷേത്രം ഉയരണമെന്ന് സംഘടന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയായിരുന്നു. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പതിറ്റാണ്ടുകളായി സംഘടന നടത്തിയ നിയമ ആത്മീയ സമര മാര്‍ഗങ്ങളുടെ പരിസമാപ്ത വിജയം ആലോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധനം, ഗോവധ നിരോധനം, ഏകീകൃത സിവില്‍ കോഡ്, ആര്‍ട്ടിക്കിള്‍ 370, കാശി വിശ്വനാഥ ക്ഷേത്രം, മധുര ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി നിരവധി കാര്യങ്ങളില്‍ സക്രിയമായി ഇടപെടാനും പരിഹാരം കണ്ടെത്താനും സംഘടനയ്‌ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഹൈന്ദവ സമൂഹം നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയാണ് തൊട്ടുകൂടായ്മ. ഇതിനെതിരെ സംന്യാസിമാരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ നിരവധി പരിഷ്‌കാര ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വിഎച്ച്പി പരിശീലിപ്പിച്ച പുരോഹിതര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമാജിക സമരസതക്ക് പ്രയോജനപ്രദമായി. ഗുജറാത്ത് ഭൂകമ്പം, ഒറീസയിലെയും കേരളത്തിലെയും പ്രളയങ്ങള്‍, കൊവിഡ് പ്രശ്‌നങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടത് തന്നെ.
ഹൈന്ദവ സമൂഹത്തിന്റെ അജ്ഞത, ദാരിദ്ര്യം, അനൈക്യം എന്നിവയെ മുതലെടുത്തുകൊണ്ടും പണം കൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതന്യൂനപക്ഷങ്ങളിലെ മിഷനറി പ്രവര്‍ത്തകര്‍ ഭാരതത്തില്‍ എമ്പാടും നടത്തിയ സംഘടിത മത പരിവര്‍ത്തന ശ്രമങ്ങളെ എതിര്‍ക്കാനും, മതം മാറിയവരെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരാനും കുറെയെറെ സംഘടനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. വനമേഖലകളിലും തീരദേശ മേഖലകളിലും സേവന പ്രവര്‍ത്തനത്തിന്റെ മറവിലെ മതപരിവര്‍ത്തന ശ്രമങ്ങളെ ധര്‍മ്മ ജാഗരണ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടി നിയന്ത്രിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന് സാധിച്ചു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിങ്ങനെ വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ കൂടി ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കുന്ന ഇസ്ലാമിക തീവ്രവാദി ശക്തികളെ പൊതുസമൂഹത്തില്‍ തുറന്നുകാണിക്കാനും അതിനെ പ്രതിരോധിക്കാനും തടയിടാനും സംഘടനയ്‌ക്ക് ഒരു പരിധിവരെ കഴിഞ്ഞു.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ ശ്രീനാരായണ ഗുരു
വിശ്വഹിന്ദു പരിഷത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അതിന്റെ നിരവധിയായ ആയാമുകള്‍ (ഉപഘടകങ്ങള്‍) വഴിയാണ്. മാതൃശക്തി, ദുര്‍ഗ്ഗാവാഹിനി, ബജരംഗ്ദള്‍ എന്നിവയാണ് സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ആയാമുകള്‍. സേവ, ധര്‍മ്മ പ്രസാര്‍, ഗോരക്ഷ, പ്രചാര്‍ പ്രസാര്‍, സാമാജിക സമരസത, സമ്പര്‍ക്കം, മാര്‍ഗ്ഗദര്‍ക മണ്ഡലം, ലീഗല്‍ സെല്‍ തുടങ്ങി നിരവധിയായ മറ്റ് ആയാമുകള്‍ വഴിയും സംഘടന അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു. സര്‍വ്വവ്യാപിയും സര്‍വ്വ സ്പര്‍ശിയുമായ ഹൈന്ദവ സമാജ ശാക്തീകരണം എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും മാത്രമല്ല, വനങ്ങളിലും പര്‍വത പ്രദേശങ്ങളിലും തീരദേശങ്ങളിലും വസിക്കുന്ന ഹൈന്ദവ സഹോദരങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നതും ഹിന്ദുവായി ജീവിക്കുന്നതിന്റെ അഭിമാനം ഉള്‍ക്കൊള്ളാന്‍ അവരെ അഭ്യസിപ്പിക്കുകയും ആണ് ചെയ്യുന്നത്. ആത്മനിര്‍ഭരരും ആത്മരക്ഷയ്‌ക്ക് അറിവുള്ളവരും ആയി സമൂഹത്തിലെ ഏറ്റവും അവസാനത്തെ ഹിന്ദുവിനെ വരെ മാറ്റിയെടുക്കാന്‍ സംഘടന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷത്തെ ജന്മാഷ്ടമി ദിനമായ സെപ്തംബര്‍ 6 മുതല്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ഷഷ്ഠബ്ദപൂര്‍ത്തി പരിപാടികളാണ് സംഘടന നടത്തുന്നത്. നിരവധിയായ സേവന, ധാര്‍മ്മിക, ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളാണ് ഈ ഒരു വര്‍ഷക്കാലം നടക്കുക. ഭാരതമെന്ന ഈ പുണ്യ ഭൂമിയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സനാതന വിശ്വാസികള്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സംഘടന തയ്യാറെടുത്തു കഴിഞ്ഞു. അതിനുള്ള ശേഷിയും കരുത്തും നേടിയെടുത്ത് എല്ലാ ഹിന്ദുവും ബന്ധുക്കളാണ് എന്ന മഹത്തായ തത്വം ഉള്‍കൊണ്ട് വിശ്വഹിന്ദു പരിഷത്ത് അതിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി കൊണ്ടാടാനൊരുങ്ങുകയാണ്. ( കടപ്പാട്: വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വിളയിൽ എഴുതിയ ലേഖനത്തിൽ നിന്ന്)
‘വസ്ത്രത്തിന്റെ കാരണം നൂൽ. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായി കാണപ്പെടുന്ന പഞ്ചഭൂത സമൂഹത്തിൽ നിന്നും കൊണ്ടതാണ്’ ശ്രീനാരായണ ഗുരു
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
![](http://avatartoday.com/wp-content/uploads/2023/09/Vandebhara-temple.jpg)
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു