Entertainment
ജയിലറിലെ വിനായകന്റെ പ്രതിഫലം 2.80 കോടിയോ ? ഞെട്ടി വിറച്ച് സോഷ്യൽ മീഡിയ, തട്ടി വിട്ട് വിനായകൻ
രജനികാന്ത് ചിത്രം ജയിലറിൽ 35 ലക്ഷമല്ല തന്റെ പ്രതിഫലമെന്നു വെളിപ്പെടുത്തി വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകൻ.
35 ലക്ഷമാണ് തനിക്ക് കിട്ടിയ പ്രതിഫലമെന്നും, അതൊക്കെ നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണെന്നും ആണ് വിനായകൻ പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
’35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു’ വിനായകൻ പറഞ്ഞിരിക്കുന്നു.
അതേസമയം, വിനായകന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുമ്പോൾ, ’35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്’ എന്ന് വിനായകൻ പറഞ്ഞതാണ് ചർച്ചയാവുന്നത്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി എന്ന് പറയുന്നത് രണ്ടു കോടി എൺപത് ലക്ഷം രൂപ വരും. ഇത്രയും തുക വിനായകന് നിർമ്മാതാവ് നൽകിയോ? എന്ന് ചോദിക്കുകയാണ് ചിലർ. മറ്റു ചിലർ പറയുന്നത് ‘ഇ ഡി അറിയേണ്ട വിനായക’ എന്നാണ്. മറ്റു ചിലരാവട്ടെ ’35 ലക്ഷത്തിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടിക്ക് വിനായകൻ നികുതി കൊടുക്കുമോ എന്നാണ്?
ഏതായാലും രജനിയുടെ ചിത്രം ജെയ്ലർ സൂപ്പർ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനാണ് വില്ലൻ കഥാപാത്രമായ വർമന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. ജയിലറിൽ അഭിനയിക്കാൻ വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി കിട്ടയതെന്ന് പ്രചാരണം ഉണ്ടായിരുന്നു. പിന്നാലെ വിനായകന് പ്രതിഫലം കുറഞ്ഞു പോയെന്ന തരത്തിലും അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
‘വർമൻ എന്ന കഥാപാത്രമായി ഒരു വർഷത്തോളം നിൽക്കേണ്ടി വന്നു. ഇത്രയും സ്‌ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ഹോൾഡ് ചെയ്യുമ്പോൾ കുറച്ച് പ്രശ്‌നങ്ങളുണ്ടാകും. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലർ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലർ ഉണ്ടായതുകാരണം കരാർ ഒപ്പിട്ടില്ല. ഇപ്പോൾ ഞാൻ സെലക്ടിവ് ആണ്. ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം’ വിനായകൻ പറയുന്നു. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. എനിക്കു പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാൽ ഞാൻ അത് ഡിലീറ്റ് ചെയ്യും’ വിനായകൻ പറഞ്ഞു.