Entertainment

ഉയിരിനും ഉലഗത്തിനും ഇത് ആദ്യ ഓണം, ചിത്രം പങ്കുവെച്ച് വിഘ്‌നേശ് ശിവൻ

Published

on

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകനുമായ വിഘ്‌നേഷിന്റെയും മക്കളായ ഉയിരിനും ഉലഗത്തിനും ആദ്യ ഓണം ആണ് ഇക്കുറി. ഉയിരിന്റേയും ഉലകത്തിന്റെയും ആദ്യ ഓണമാണിത്. ഉയിരിനെയും ഉലഗത്തെയും സദ്യ കഴിപ്പിക്കുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേശ് ശിവൻ. ഇവിടെ നേരത്തെ ഉത്സവം തുടങ്ങിയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്‌നേശ് ശിവൻ എഴുതിയിരിക്കുന്നു.

വാടക ഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കൾ ആയത്. രുദ്രോനീൽ എൻ ശിവൻ, ദൈവിക് എൻ ശിവൻ എന്നാണ് ഉയിരിന്റെയും ഉലകിന്റെയും പേരുകൾ. ‘ഞങ്ങളുടെ ഉയിരും ഉലകവും’ എന്ന് പറഞ്ഞു കൊണ്ടാണ് ഇരട്ട കുഞ്ഞുങ്ങളുടെ കൈകളുടെ ചിത്രം വിഘ്നേഷ് പങ്കുവെച്ചിരുന്നത്. നയൻതാരയുടെ ആദ്യ അക്ഷരമായ എൻ ആണ് പേരുകൾക്കൊപ്പം ചേർത്തിരിക്കുന്നത്. ‘എൻ’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്‌നേഷ് പറഞ്ഞിരുന്നത്.

മുൻകൂറായി എല്ലാവർക്കും താൻ ഓണം ആശംസിക്കുന്നു എന്നും വിഘ്‌നേശ് ശിവൻ കുറിച്ചിട്ടുണ്ട്. നയൻതാരയ്ക്കും വിഘ്‌നേശ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടക്കുട്ടികൾ ജനിച്ചത്. എന്താണ് സന്തോഷമെന്ന് വിഘ്‌നേശ് ശിവൻ പറഞ്ഞ വാക്കുകൾ അടുത്തിടെ ആരാധകർ ചർച്ചയാക്കിയിരുന്നു. സ്‌നേഹമാണ് സന്തോഷം. സന്തോഷമാണ് സ്‌നേഹവും എന്നാണ് തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവൻ എഴുതിയിരുന്നത്.

സിനിമ ലോകം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടെയും സംവിധായകനുമായ വിഘ്‌നേഷിന്റെയും. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ കഴിഞ്ഞതും ഇരുവരും അച്ഛനും അമ്മയുമായി എന്ന സന്തോഷ വാർത്തയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version