Latest News
മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരെ വിജിലൻസ് കോടതിയിൽ ഹർജി, ‘മുഖ്യമന്ത്രിയുടെ മകൾ അധികാര ദുർവിനിയോഗം നടത്തി’
കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. കളമശേി സ്വദേശി ഗിരീഷ് ബാബുവാണ് ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പട്ടികയില്‍ പേരുണ്ടായിരുന്ന സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ നേതാക്കളുടെ പേരും ഹര്‍ജിയിൽ പറഞ്ഞിട്ടുണ്ട്.
ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി കൈപ്പറ്റിയത്. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും ആണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഒന്നാം എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം എതിര്‍ കക്ഷി. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തേ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി എടുക്കാന്‍ വിജിലന്‍സ് തയാറാകാത്ത സാഹചര്യത്തിലാണ് ഗിരീഷ് ബാബു കോടതിയെ സമീപിച്ചിരിക്കുന്നത്.
(വാൽ കഷ്ണം: പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ വെച്ച് നോക്കുമ്പോൾ മാസപ്പടി വിവാദത്തിൽ നടന്നത് പണം വെളുപ്പിക്കൽ മാത്രമല്ല, പച്ചയായ അധികാര ദുർവിയോഗം ആണ്)