Latest News

ചന്ദ്രനിൽ പ്രകമ്പനങ്ങൾ.., കണ്ടെത്തൽ പുറത്ത് വിട്ട് ഇസ്രോ

Published

on

ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നുണ്ടെന്ന ചന്ദ്രയാൻ 3 ന്റെ പുതിയ കണ്ടെത്തൽ പുറത്ത് വിട്ട് ഇസ്രോ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ വിവരങ്ങൾ ഐഎസ്ആർഒ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ചന്ദോപരിതലത്തിലെ മൂലകങ്ങളുടെ സാന്നിദ്ധ്യം റോവറിലെ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ശാസ്ത്രീയ പരീക്ഷണങ്ങൾക്കുള്ള റോവറിലെ മറ്റൊരു ഉപകരണം കൂടി സൾഫറിന്റെ സാന്നിധ്യവും സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ പുതിയ കണ്ടുപിടിത്തം സൾഫറിന്റെ ഉദ്ഭവം അന്തരീകമണോ, അഗ്നിപർവ്വത സ്ഫോടനം വഴിയാണോ ഉൽക്കകൾ വഴിയാണോ എന്നത് പഠിക്കാനുള്ള ദിശാസൂചികയായിരിക്കുന്നുവെന്നും ഐഎസ്ആർഒ പ്രതികരിച്ചിട്ടുണ്ട്.

റോവറിന്റെ പുതിയ വീഡിയോ ഇസ്രോ പങ്കുവെക്കുകയുണ്ടായി. സഞ്ചരിക്കുന്നതിനായി പാത തിരഞ്ഞെടുക്കുന്ന റോവറിന്റെ വീഡിയോ ലാൻഡറാണ് പകർത്തിയിരിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിൽ ഒരു കുട്ടിയെപോലെയാണ് റോവർ എന്നും സ്നേഹത്തോടെ അത് നോക്കി നിൽക്കുന്ന അമ്മയെ പോലെയാണ് ലാൻഡർ എന്നുമാണ് ദൃശ്യത്തിന് അടിക്കുറിപ്പായി ഐഎസ്ആർഒ ട്വീറ്റിൽ കുറിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version