Latest News
പിണറായിയെയും കുടുംബത്തെയും വാരിയിട്ടലക്കി മാത്യു കുഴൽനാടൻ എംഎൽഎ, വീണ 42.48 ലക്ഷം കൂടി വാങ്ങി, 30 ലക്ഷം നികുതി വെട്ടിച്ചു
![](http://avatartoday.com/wp-content/uploads/2023/08/MATHEW-KUZHALNADAN.jpg)
കോട്ടയം . തനിക്കെതിരെ ഭരണത്തിന്റെ പിൻബലത്തിൽ നടത്തിയ നീക്കങ്ങൾക്ക് പത്ര സമ്മേളനം നടത്തി പിണറായിയേയും കുടുംബത്തെയും വാരിയിട്ടലക്കി മാത്യു കുഴൽനാടൻ എംഎൽഎ. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ, കരിമണൽ കർത്തയുമായുള്ള ഇടപാടിന്റെയും, വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷ്യൻസിന്റെയും തല നാരിഴ കീറി ആഘോഷിക്കുകയായിരുന്നു മാത്യു കുഴൽനാടൻ എം എൽ എ.
വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷ്യൻസ് കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയിട്ടുണ്ടെന്നാണ് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. 2017, 2018, 2019 വർഷങ്ങളിൽ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങി. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 42.48 ലക്ഷം രൂപക്ക് നികുതിയായി 6.48 ലക്ഷം രൂപയും നൽകിയിട്ടുണ്ടെന്നും, അതേസമയം, സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 ലക്ഷം രൂപക്ക് വീണ വിജയൻ നികുതിയടച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരിക്കുകയാണ്. നികുതി അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്ത് വിടാൻ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഇടപാടിന് ഐജിഎസ്ടി ഇനത്തിൽ നൽകേണ്ട 30 ലക്ഷത്തോളം രൂപ വീണ വിജയൻ വെട്ടിച്ചെന്നാണ് എം എൽ എ പറഞ്ഞിട്ടുള്ളത്. ഇതിനൊക്കെ പുറമെ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയ കഥയും മാത്യു കുഴൽനാടൻ വെളിപ്പെടുത്തി.
1.72 കോടി വാങ്ങിയപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പറഞ്ഞത് ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങായി നൽകിയ പണമാണെന്നും കൈപ്പറ്റിയ തുകക്കായി ഒരു സേവനവും കമ്പനി നൽകിയിട്ടില്ല എന്നുമായിരുന്നു. ഇതിനെയാണ് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞതെന്ന് മാത്യു കുഴൽനാടൻ പരിഹസിച്ചു. ഈ പണം സേവനത്തിനു നൽകിയെന്നാണ് പാർട്ടി പറയുന്നത്. സിഎംആർഎൽ കേരളത്തിലും എക്സാലോജിക് കർണാടകയിലുമാണ്, എന്ന് ഓർക്കണമെന്നും എം എൽ എ പറഞ്ഞു. 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുകയായ 30.96 ലക്ഷംരൂപ ഐജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാൻ സിപിഎം തയാറാണോ? എന്നാണു മാത്യു കുഴൽനാടൻ ചോദിച്ചിരിക്കുന്നത്. ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞ ധനമന്ത്രിക്ക്ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പണം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും എം എൽ എ ആവശ്യപ്പെട്ടു.
ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ടു പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്ന് ഒന്നുകിൽ സമ്മതിക്കണം. നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും അംഗീകരിക്കണം. അത് അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി എടുക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾതന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണ്. ആരും പരാതിപ്പെട്ടില്ലെന്ന് പിന്നീട് പറയരുത്. ഒന്നുകിൽ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം. അല്ലെങ്കിൽ നികുതിവെട്ടിച്ചത് മാത്യു കുഴൽനാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കുകയാണ് വേണ്ടതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ‘2014-15ലാണ് വീണയുടെ കമ്പനി ആരംഭിക്കുന്നത്. ഇതിനായി 14 ലക്ഷം രൂപയാണ് വീണ നിക്ഷേപിക്കുന്നത്. 2015-16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം ആയിരുന്നു. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായിയിരുന്നു. പിന്നെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം കിട്ടി. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017-18 വർഷം 20.38 ലക്ഷം രൂപ ലാഭം ഉണ്ടായി. അടുത്ത വർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ ഉണ്ട്.
2020-21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപയാണ് ലാഭം കിട്ടിയത്. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി ചിലവഴിച്ചു. 2021-22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപയാണ് നഷ്ടം ഉണ്ടായതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ‘സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണെന്നും’ മാത്യു കുഴൽനാടൻ പരിഹസിച്ചു.
റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള സ്ഥലം മുറ്റത്തിനായി ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തുന്നത്. നികുതി വെട്ടിപ്പെന്ന് ആരോപിച്ച് ഇക്കാര്യത്തിൽ സിപിഎം രംഗത്ത് വരുകയായിരുന്നു. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിഎന്നും ആരോപിക്കുന്നു. കേരളത്തിലെ പൊതുസമൂഹം എന്നോട് ഒപ്പം ഉണ്ട്. അവരോട് ഞാൻ നന്ദി പറയുന്നുവെന്നും മാത്യു കുഴൽനാടൻ പറയുകയുണ്ടായി.
വാൽകഷ്ണം: ഉപദേശികൾ പറഞ്ഞത് കേട്ട പല ഭരണാധികാരികളും കുഴിയിൽ വീണ കഥകൾ കേട്ടിട്ടുണ്ട്, പിണറായിക്കും മകൾ വീണക്കും പറ്റിയ പോലെ ഇമ്മാതിരി കുഴിയിൽ തള്ളിയിടപെട്ട കഥ ഇതാദ്യം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു