Latest News

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വാവ സുരേഷ്

Published

on

വിനായക ചതുര്‍ഥി ദിനത്തിൽ തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ അരിക്കൊമ്പനു വേണ്ടിയുള്ള പ്രത്യേക പൂജകൾ നടത്തി ആരാധകർ. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഒപ്പുശേഖരണവും നടത്തുകയുണ്ടായി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരിച്ചെത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വാവ സുരേഷ് പറഞ്ഞു. അരിക്കൊമ്പൻ ജീവിച്ചിരിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നും ആണ് വാവ സുരേഷ് ആവശ്യപ്പെടുന്നത്.

‘അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനും നീതിക്കും വേണ്ടി പഴവങ്ങാടി ഗണപതി സന്നിധിയിൽ കൂട്ടപ്രാർഥനയും നാളികേരം ഉടയ്ക്കലും’ എന്നെഴുതിയ ഫ്ലെക്സുമായാണ് ആരാധകർ ക്ഷേത്ര സന്നിധിയിലെത്തുന്നത്. അരിക്കൊമ്പൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു ഇത് നടന്നത്. അരിക്കൊമ്പൻ ആനക്കൂട്ടത്തിലുണ്ടെന്നു പറഞ്ഞ് കാണിക്കുന്ന ചിത്രങ്ങൾ യഥാർഥമല്ലെന്നും, ഇതിന്റെ വിശദാംശങ്ങൾ ലഭിക്കണമെന്നും അരിക്കൊമ്പൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട്. അരിക്കൊമ്പൻ കോതയാറില്‍ സുഖമായി കഴിയുകയാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version