Latest News
രാഷ്ട്രീയ അസ്ഥിരതയുടെ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല – അമിത് ഷാ
ന്യൂ ഡൽഹി . രാജ്യത്തിൻറെ 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നുവെന്നും, ആ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം കൈവന്നു. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ എല്ലാം വിജയിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തെ കേന്ദ്രസർക്കാരിന്റെ അധ്വാനം ഫലം കണ്ടു. ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ 118-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചു, അതിൽ വിജയിച്ചു. ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം വ്യാപാരത്തിലും വ്യവസായങ്ങളിലും മാത്രമല്ല, രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഒരു പുതിയ ഊർജ്ജം എത്തി. എല്ലാവരും ഒരു പുതിയ ചലനം ഇന്ന് അനുഭവിക്കുന്നു – അമിത് ഷാ പറഞ്ഞു.
നമ്മുടെ രാജ്യം ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. ഏറ്റവും കൂടുതൽ എഞ്ചിനീയർമാരും ഡോക്ടർമാരും ഭാരതത്തിലാണ്. ടെക്നോക്രാറ്റുകളും ഉണ്ട്. ഇവിടെ ജനാധിപത്യമുണ്ട്, ടീം വർക്കുണ്ട്, മോദിജിയുടെ നേതൃത്വത്തിൽ നയരൂപീകരണവും നടക്കുന്നുണ്ട്. അതിനാൽ, അമൃത കാലത്തിൽ എല്ലാ മേഖലയിലും ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിൽ നിന്നും ഭാരതത്തെ ആർക്കും തടയാൻ കഴിയില്ല – അമിത് ഷാ പറഞ്ഞു.
വ്യാപാരവും വ്യവസായവുമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം. അവിടെ നിന്നാണ് ഊർജം ലഭിക്കുന്നത്. നയങ്ങൾ വരുത്തിയ മാറ്റങ്ങൾ മൂലം ഭാരതത്തെപ്പറ്റി എല്ലായിടത്തും ഇന്ന് സംസാരിക്കുന്നു. ഒരു ഊർജ്ജസ്വലമായ സ്ഥലമായി ഭാരതം ലോകമെമ്പാടും അറിയപ്പെടുന്നു. ഒരു കമ്പനി ലോകമെമ്പാടും വളരാർ ആഗ്രഹിക്കുമ്പോഴെല്ലാം, അതിന് അനുയോജ്യമായി സ്ഥലമായി ഭാരതത്തെ തിരഞ്ഞെടുക്കുന്നു – അമിത് ഷാ പറഞ്ഞു.
ഭരതത്തിലെ വ്യവസായങ്ങൾ അവയുടെ വലിപ്പവും അളവും വർദ്ധിപ്പിക്കുന്നതിലേയ്ക്ക് നീങ്ങേണ്ടതുണ്ട്. അടുത്ത 25 വർഷം ഭാരതത്തിന്റെ വ്യാപാരത്തിനും വ്യവസായങ്ങ ൾക്കും വളരെ പ്രധാനമാണ്. ഇന്ത്യൻ കമ്പനികൾ മൾട്ടി-നാഷണൽ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം കാരണം അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഇടമായി വിദ്യാർത്ഥികൾ ഭാരതത്തെ തിരഞ്ഞെടുക്കും – അമിത് ഷാ പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്സര് ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള് പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

