Entertainment
ഉയിരും ഉലകവും, മക്കളെ ചേർത്ത് പിടിച്ചു വിഘ്‌നേഷും നയൻതാരയും
ലോകമെമ്പാടും ആരാധകരുള്ള താര ജോഡികളാണ് വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും. ഇരുവരുടെയും പ്രണയം ആരാധകർക്ക് ആവേശമായിരുന്നു. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നയൻസിനെയും വിഗ്നേ ഷിനെയും പോലെ അവരുടെ പ്രണയവും ഒത്തു ചേരലും ഇരട്ടക്കുട്ടികളുടെ ജനനവും പേരിടലും ആരാധകരും ആഘോഷിക്കുകയായിരുന്നു.
വിഘ്‌നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുഴുവൻ കുഞ്ഞുങ്ങളുടെ ചിത്രം കൊണ്ട് നിറയുകയാണ്. ഇപ്പോൾ നയൻ താരയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങൾക്കും നയൻതാരക്കുമൊപ്പം വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം ആവുന്നത്. മക്കളുടെ മുഖം കാണിക്കാതെയുള്ള കുറെയേറെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി വിഘ്നേഷ് പങ്കുവയ്ക്കുന്നത്. ‘എന്റെ ഉയിരിനെയും ഉലഗത്തെയും കൊണ്ട് ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിൽ ക്യാപ്ഷ്യനായി വിഘ്നേഷ് കുറിച്ചിരുന്നത്. നയൻതാരയെ ടാഗ് ചെയ്തിരിക്കുന്ന ആ ചിത്രങ്ങൾ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഉയിരിന്റെ ശരിക്കുമുള്ള പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവച്ചത്. ‘ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന്’ എന്നാണ് വിഘ്നേഷ് പറഞ്ഞിട്ടുള്ളത്.
2022 ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങളെ ഇവർ വിളിക്കുന്നത്. നയൻതാരയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുട്ടികളെ ഇവർ ആദ്യമായി പരിചയപെടുത്തുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ആദ്യത്തെ റീലിൽ മക്കളെ കയ്യിൽ എടുത്തുകൊണ്ട് വരുന്ന നയൻതാരയാണ് ഉണ്ടായിരുന്നത്.’ജവാൻ’ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രം വളരെ മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ 1000 കോടി നേടി മുന്നേറുകയാണ്. നയൻതാര ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് താരത്തിന്റെ അടുത്ത റിലീസ് ചിത്രം.