Latest News
ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടന അനുസരിച്ച് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനം
ന്യൂഡൽഹി . സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം ഭരണഘടന അനുസരിച്ച് നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് പരോക്ഷമായി ഓർമ്മിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സനാതന ധർമ്മത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ പ്രതിഷേധം കത്തിപടരുന്നതിനിടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് ഇങ്ങനെ. ‘ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്താണ് നിങ്ങൾ മന്ത്രിയായത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് നിങ്ങൾ വ്യക്തമായി പ്രസ്താവിച്ചു. ഒരു മതത്തെ നശിപ്പിക്കുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല’ ഉദയനിധി സ്റ്റാലിനെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഓർമ്മപ്പെടുത്തി.
ഉദയനിധി സ്റ്റാലിനോട് ഏതെങ്കിലും മതങ്ങളെ കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടൊയെന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ വെല്ലുവിളിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം പറഞ്ഞത്. ‘ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്താണ് നിങ്ങൾ മന്ത്രിയായത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് നിങ്ങൾ വ്യക്തമായി പ്രസ്താവിച്ചു. ഒരു മതത്തെ നശിപ്പിക്കുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല. ഒരിക്കലും അത് ഉണ്ടാകുകയുമില്ല. ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഹ്വാനം എങ്ങനെ കേട്ടുക്കൊണ്ടിരിക്കാനാകും?’ നിർമ്മല സീതാരാമൻ ചോദിച്ചു.
സനാതന ധർമ്മത്തിനെതിരെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടുതലുണ്ടാകുന്നത് നമ്മൾ പ്രതികരിക്കാത്തതിനാലാണെന്നു പറഞ്ഞ ധന മന്ത്രി, എന്നാൽ മറ്റ് മതസ്ഥരെ അസഭ്യം പറയാനുള്ള നട്ടെല്ല് അവർക്കില്ലെന്നും, മറ്റ് മതങ്ങളിൽ പ്രശ്‌നമില്ലേ, എന്നും മറ്റ് മതങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ അതിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുമോ എന്നും ചോദിക്കുകയുണ്ടായി.