Latest News
കശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ അറസ്റ്റിലായി
ശ്രീനഗർ . കശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ പിടിയിലായി. വടക്കൻ കശ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടയിലാണ് ഭീകരർ പിടിയിലാവുന്നത്. മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൺ എന്നിവരെയാണ് അറസ്റ്റിലായത്.
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കശ്മീരിലടക്കം വിപുലമായ ആഘോഷങ്ങളായിരുന്നു നടന്നത്. ഇതിന്റെ ഭാഗമായി താഴ്‍വരയിൽ പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ ആർമിയുടെ 52 രാഷ്‌ട്രീയ റൈഫിൾസും സെൻട്രൽ റിസർവ് പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് സോപോറിലെ ടാർസൂ മേഖലയിൽ സംയുക്ത പരിശോധന നടത്തുന്നതിനിടയിലാണ് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് പേർ പിടിയിലായിരിക്കുന്നത്.
അറസ്റ്റിലായവർ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എഫ്‌ഐആർ നമ്പർ 78/2023 യു/എസ് 7/25 എ ആക്റ്റ്, 18, 23, 39 യുഎൽഎ (പി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 76-ാമത് സ്വാതന്ത്ര്യ വാർഷികം വിപുലമായാണ് കശ്മീരിൽ നടന്നത്. ചരിത്രത്തിലാദ്യമായാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് താഴ്‍വരകളിൽ വലിയ ആഘോഷങ്ങൾ ആണ് നടന്നിരുന്നത്.