Latest News

മലയാളികൾക്ക് ഇന്ന് പൊന്നോണം

Published

on

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തുന്ന മലയാളികളുടെ ആഘോഷമാണ്. അസമത്വവും ചൂഷണവും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പത്തിൽ നിന്ന് മലയാളി നെഞ്ചോട് ചേർത്ത ഉത്സവാഘോഷമാണത്. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്.

ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമായി ഓണം ആഘോഷിക്കുന്നു. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version