Culture
ഇന്ന് സെപ്റ്റംബർ 11,സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്നേക്ക് നൂറ്റിമുപ്പതാണ്ട്
സ്വാമി വിവേകാനന്ദന്റെ അമേരിക്കൻ സന്ദർശനവും 1893 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ നടത്തിയ ചരിത്രപരമായ പ്രസംഗവും ഇന്ത്യയുടെ ആത്മീയ യാത്രയുടെ വഴിത്തിരിവായിരുന്നു. ഭാരതത്തിന്റെ ആത്മീയതയേയും സനാതന ധർമ്മത്തേയും ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്നേക്ക് നൂറ്റിമുപ്പതാണ്ട് തികയുകയാണ്.
അമേരിക്കയിലെ സഹോദരീ സഹോദരൻമാരേ എന്ന് വിവേകാനന്ദൻ വിളിച്ചപ്പോൾ ലോകം ഭാരതത്തെ അന്ന് അറിയുകയായിരുന്നു. സ്വാമി വിവേകാനന്ദൻ ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരു സംബോധന കൊണ്ടായിരുന്നു. ആത്മവിസ്മൃതിയുടെ ആലസ്യത്തിൽ വീണുകിടന്ന ഭാരതീയർ പോലും ഒരു യുവസിംഹഗർജ്ജനം കേട്ട് ഞെട്ടി ഉണർന്നു. ഈ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഇതിലും മികച്ച വിശേഷനാണ് വേറെയില്ല.
ഭാരതത്തെ കുറിച്ച് അന്നുവരെ ലോകത്തിന് ഉണ്ടായിരുന്ന ധാരണകൾ മാറ്റിമറിക്കുന്നതായിരുന്നു വിവേകാനന്ദന്റെ പ്രസംഗം. ഇന്ത്യൻ ജനത സാംസ്‌കാരികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി എഴുതി ആ ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യൻ സൈദ്ധാന്തിക നിലപാടുകൾ മാറ്റിമറിക്കപ്പെടുകയായിരുന്നു അത്.
കോളോണിയൽ ഭരണത്തിന് കീഴിൽ ഭാരതത്തെ ബാധിച്ച കറുത്തഛായ വലിച്ചു കീറി പുതുയുഗത്തിന്റെ തെളിമയിലേക്ക് നയിച്ച ദിനം കൂടിയാണ് സെപ്തംബർ 11 എന്ന് പറയേണ്ടിയിരിക്കുന്നു. പാമ്പാട്ടിമാരുടെയും മന്ത്രവാദത്തിന്റെയും നാടാണ് ഭാരതം വാഴ്ത്തി പാടിയവർ മൂക്കത്ത് വിരൽ വെച്ചു. സ്വാമി വിവേകാനന്ദന്റെ സന്ദർശനത്തിന് യാതൊരു പ്രാധാന്യവും പാശചത്യ ലോകമോ മതപാർലമെന്റോ അന്ന് കല്പിച്ചിരുന്നില്ല. എന്നാൽ ഈ ദിനത്തിന് സെപ്തംബർ 11 നു ശേഷം സംഭവിച്ചത് ചരിത്രമായിരുന്നു.
ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യൻ സൈദ്ധാന്തിക നിലപാടുകൾ മാറ്റിമറിക്കപ്പെടുകയായിരുന്നു. ഭാരതീയരിൽ അടിമ മനോഭാവം നിലനിൽക്കുമ്പോൾ എങ്ങനെ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്നദ്ദേഹത്തിന് സംബോധന ചെയ്യാൻ സാധിച്ചു. കേവലമായ സംബോധനയിൽ ഉണ്ട്, വേദാന്തത്തിന്റെ മുഴുവൻ സാരവും. ഭാരതത്തിന്റെ ദൗത്യം ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുക എന്നതാണ്. അത് ഇന്നും അനുസ്യൂതം തുടരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന് ജി20 ഉച്ചകോടിയിൽ ഭാരതം മുന്നോട്ട് വെച്ച് ആപ്തവാക്യവും വസുധൈവ കുടുംബകമാണ് എന്നതും ഈ അവസരത്തിൽ എടുത്ത് പറയേണ്ടതായുണ്ട്.
എല്ലാ രാജ്യങ്ങളിലും പീഡിപ്പിക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും അഭയം നൽകിയ ഒരു രാജ്യക്കാരനാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതത്തേയൊ അതിന്റെ ആത്മീയ ചൈതന്യത്തേയോ ഇതിലും മികച്ച രീതിയിൽ വാക്കുകളിൽ പ്രതിനിധീകരിക്കാൻ കഴിയില്ല. 1893 സപ്തംബർ 11-ന് സ്വാമി വിവേകാനന്ദൻ ഉയർത്തിയ സനാതന മന്ത്രം ലോകത്തിന് മുഴുവനായാണ്. എലിനർ സ്റ്റാർക്ക് എന്ന അമേരിക്കൻ എഴുത്തുകാരൻ രേഖപ്പെടുത്തിയത് കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചു. അമേരിക്കയുടെ ആത്മാവ് കണ്ടെത്തിയത് സ്വാമി വിവേകാനന്ദനാണ്എന്നാണ്. ലോകത്തിലെ മറ്റേതൊരു ജനതയെക്കാളും പാരമ്പര്യത്തിലും സംസ്‌കാരത്തിലും ദർശനത്തിലും പ്രാചീനതയിലും ഭാരതം വ്യത്യസ്തമാണ്. മറ്റ് പുരാതന സംസ്‌കാരങ്ങൾ വിസ്മൃതിയിൽ മുങ്ങി തപ്പുമ്പോഴും ഭാരതീയ ദർശനങ്ങൾ ഇന്നും നിലനില്ക്കുന്നതിന്റെ കാരണം കാലാനുസൃതമായ സ്വയം പരിഷ്‌കരണ ക്ഷമതയിലൂടെയാണ് എന്നാണ്. അതാണ് യഥാർത്ഥത്തിൽ സനാതത്തിന്റെ ശക്തിഎന്നത്.
സനാതന ധർമ്മത്തെ കടന്നാക്രമിക്കാനുള്ള ദുഷ്ടശക്തികളുടെ പാഴ് വേല പഴയപോലെ ഇന്നും തുടരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഹിന്ദു ധർമ്മം ആർജ്ജവത്തൊടെ ഇന്നും നില നിന്ന് പോകുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് കടൽ കടന്നും മരൂഭുമി കടന്നും നിരവധി പേർ ഒറ്റയ്‌ക്കും കൂട്ടമായും ഇതിനായി ഈ മണ്ണിൽ എത്തി. എന്നാൽ അവർ എങ്ങനെ പരാജയപ്പെട്ട് തിരിച്ചോടി എന്നത് വളച്ചൊടിക്കപ്പെടാത്ത ചില ചരിത്ര സത്യവുമാണ്. ഇന്ന് ആഗോള തലത്തിൽ സനാതന ധർമ്മത്തിന്റെ ശോഭ നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. എന്നാൽ രാജ്യത്തിന്റെ അകത്ത് നിന്ന് വെറും കിടങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ചിലരുടെ സനാതതത്തെ ഉന്മൂലനം ചെയ്യുമെന്ന വാക്കുകളെ വെറും കൈയ്യടിക്ക് വേണ്ടി മാത്രമാണ് എന്ന് രീതിയിൽ നിസ്സാരവത്കരിച്ച് കൂടാ. ചില ഹിഡൻ അജണ്ടകൾ അതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവയെ ഇനിയും നിസാരമായി കാണാനാവില്ല.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു