Entertainment
‘ഞാൻ ഇന്ന് ഒരു സാധാരണ വീട്ടമ്മയാണ്, സംതൃപ്തയാണ്’ സംയുക്ത പറഞ്ഞത് വൈറൽ
ഒരു കാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് സംയുക്തവർമ്മ. നടൻ ബിജു മേനോനെയാണ് സംയുക്ത വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം അഭിനയത്തോട് പൂർണമായും വിട പറഞ്ഞിരിക്കുകയാണ് താരം. മുൻപൊക്കെ പരസ്യങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രത്യക്ഷപെട്ടിരുന്നു. ഇപ്പോൾ ആവട്ടെ പരസ്യത്തിലോ സിനിമയിലോ അഭിനയിക്കാൻ അവർ വരാറില്ല. ഈ അടുത്ത് സംയുക്തയും ബിജുവും ഗുരുവായൂർ ദർശനം നടത്തിയിരുന്നു. വീഡിയോ വൈറൽ ആവുകയും ഉണ്ടായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് സംയുക്ത പറഞ്ഞവ.
‘ഞാൻ ഇന്ന് ഒരു സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികളിൽ ഒന്നും ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ’ യാഗ ഭൂമിയിൽ വെച്ച് സംസാരിക്കവേ സംയുക്ത പറഞ്ഞു.
കൈതപ്പുറം ദാമോദരൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് യാഗത്തിൽ പങ്കെടുക്കാനായി സംയുക്ത എത്തുന്നത്. വാക്കുകൾക്കതീതമാണ് യാഗം തന്ന അനുഭവം. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ അവർ പറഞ്ഞു. ഏപ്രിൽ – മെയ് മാസത്തിൽ ആണ് യാഗം നടന്നത്. അപ്പോൾ താരം പറഞ്ഞത് ഇപ്പോൾ ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ്. ഇതോടൊപ്പം ചൂടുള്ള ചർച്ചക്കും തിരി കൊളുത്തി കഴിഞ്ഞു. സംയുക്ത കുല സ്ത്രീയാണോ? മലയാള സിനിമയിൽ ഏറെ ബഹുമാനിക്കപെടുന്ന നടിയാണ് സംയുക്ത. ഇരു കയ്യും നീട്ടി അവരെ ഇനിയും സ്വീകരിക്കുമെന്ന് ആരാധകർ ഇപ്പോഴും പറയുന്നുണ്ട്.