Crime
മകന്റെ ഭാര്യയുടെ രക്ഷക്ക് അമ്മായി അമ്മ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു
ലൈംഗികാതിക്രമത്തിൽനിന്നു മകന്റെ ഭാര്യയായ 19കാരിയെ രക്ഷിക്കാൻ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി വീട്ടമ്മ. ഉത്തർപ്രദേശിലെ ബദൗണ്‍ സ്വദേശി തേജേന്ദർ സിങ് (43) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14നാണ് തേജേന്ദർ കൊല്ലപ്പെടുന്നത്.
അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തേജേന്ദർ സിങ്ങിന്റെ കുടുംബം ആദ്യം പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ മിഥിലേഷ് ദേവി (40) ആണ് തേജേന്ദർ സിംഗിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
തേജേന്ദർ സിങ് വീടിനു പുറത്തുള്ള കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോൾ, മിഥിലേഷ് ദേവി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൊഴികൾ മാറ്റി പറഞ്ഞ മിഥിലേഷ് ദേവി പിന്നീട് കുറ്റം സമ്മതിക്കുകയാണ് ഉണ്ടായത്.
ഭർത്താവ് തന്നെ മർദിക്കുകയും 19 വയസ്സുള്ള മരുമകളെ അദ്ദേഹത്തിനൊപ്പം കിടക്കുന്നതിന് പ്രേരിപ്പിക്കാൻ തന്നെ നിർബന്ധിച്ചതായും മിഥിലേഷ് ദേവി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ സഹികെട്ട അവസ്ഥയിലാണ് കോല നടത്തിയതെന്നും അവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.