Latest News

‘ഇതെന്റെ ശീലം സന്ന്യാസിമാരോട് ഉള്ള ആദരം’ രജനികാന്ത്

Published

on

സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയതിനെതിരെ വിമർശങ്ങൾ ഉയരുമ്പോൾ
ഇത് തന്റെ ശീലമെന്നും സന്ന്യാസിമാരോട് ഉള്ള ആദരം എന്നും രജനികാന്തിന്റെ മറുപടി. സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും സന്ന്യാസിമാരോട് ആദരം അറിയിക്കുന്നത് ഇങ്ങനെയാണെന്നും ആണ് വിമര്ശനം ഉന്നയിച്ചിരിക്കുന്നവരോട് രജനികാന്ത് പറഞ്ഞിക്കോട്ടുള്ളത്. ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷം വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനികാന്ത്.

ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ആത്മീയ യാത്ര പൂർത്തിയാക്കി രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രജനികാന്ത് ഉത്തർപ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചിരുന്നു.

രജനികാന്തിന്റെ പ്രവൃത്തിയിൽ ബി ജെ പി യോട് ബാധപൂര്വ വിരോധം കാട്ടുന്ന ഒരുവിഭാഗം ആളുകൾ ക്ഷുഭിതരാണ്. ഈ സാഹചര്യത്തിൽ രജനികാന്തിന്റെ പഴയ ഒരു വീഡിയോയും വൈറലായി. മതാപിതാക്കളുടേയും ദൈവത്തിന്റേയും അല്ലാതെ മറ്റാരുടേയും കാലിൽ വീഴരുതെന്ന് രജനികാന്ത് പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫാൻ മീറ്റിൽ രജനികാന്ത് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. മാതാപിതാക്കളുടേയും ദൈവത്തിന്റേയും കാലിൽ വീഴരുതെന്നാണ് രജനികാന്ത് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. അധികാരവും പണവും ഉള്ളവന്റെ കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും രജനി പറയുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ രജനികാന്ത് അദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിച്ചതാണ്‌ തമിഴ്‌നാട്ടിലെ ഡി എം കെ അണികൾക്കും, കേരളത്തിലെ ഇടത് പക്ഷ സൈബർ വിഭാഗത്തിനും ഒരു പോലെ നീരസം ഉണ്ടാക്കിയത്.

(വൽകഷ്ണം: രജനി കാന്തിന്റെ ആത്മീയ യാത്രയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയതുമൊക്കെ രജനിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണോ എന്നാണ് ബി ജെ പി വിരുദ്ധർ ഭയപ്പെടുന്നത്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version