Latest News
‘ഇതെന്റെ ശീലം സന്ന്യാസിമാരോട് ഉള്ള ആദരം’ രജനികാന്ത്

സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടുവണങ്ങിയതിനെതിരെ വിമർശങ്ങൾ ഉയരുമ്പോൾ
ഇത് തന്റെ ശീലമെന്നും സന്ന്യാസിമാരോട് ഉള്ള ആദരം എന്നും രജനികാന്തിന്റെ മറുപടി. സന്ന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും സന്ന്യാസിമാരോട് ആദരം അറിയിക്കുന്നത് ഇങ്ങനെയാണെന്നും ആണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നവരോട് രജനികാന്ത് പറഞ്ഞിക്കോട്ടുള്ളത്. ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷം വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രജനികാന്ത്.
ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ആത്മീയ യാത്ര പൂർത്തിയാക്കി രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രജനികാന്ത് ഉത്തർപ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചിരുന്നു.
രജനികാന്തിന്റെ പ്രവൃത്തിയിൽ ബി ജെ പി യോട് ബാധപൂര്വ വിരോധം കാട്ടുന്ന ഒരുവിഭാഗം ആളുകൾ ക്ഷുഭിതരാണ്. ഈ സാഹചര്യത്തിൽ രജനികാന്തിന്റെ പഴയ ഒരു വീഡിയോയും വൈറലായി. മതാപിതാക്കളുടേയും ദൈവത്തിന്റേയും അല്ലാതെ മറ്റാരുടേയും കാലിൽ വീഴരുതെന്ന് രജനികാന്ത് പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഫാൻ മീറ്റിൽ രജനികാന്ത് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്. മാതാപിതാക്കളുടേയും ദൈവത്തിന്റേയും കാലിൽ വീഴരുതെന്നാണ് രജനികാന്ത് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. അധികാരവും പണവും ഉള്ളവന്റെ കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും രജനി പറയുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ രജനികാന്ത് അദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിച്ചതാണ് തമിഴ്നാട്ടിലെ ഡി എം കെ അണികൾക്കും, കേരളത്തിലെ ഇടത് പക്ഷ സൈബർ വിഭാഗത്തിനും ഒരു പോലെ നീരസം ഉണ്ടാക്കിയത്.
(വൽകഷ്ണം: രജനി കാന്തിന്റെ ആത്മീയ യാത്രയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല് തൊട്ടുവണങ്ങിയതുമൊക്കെ രജനിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണോ എന്നാണ് ബി ജെ പി വിരുദ്ധർ ഭയപ്പെടുന്നത്)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ